Connect with us

National

ഗോവയിലെ 88 ഇരുമ്പയിര് ഖനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി സുപ്രീംകോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഗോവയിലെ 88 ഇരുമ്പയിര് ഖനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി സുപ്രീംകോടതി റദ്ദാക്കി. ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ഈ ഖനികള്‍ക്ക് ബിജെപി സര്‍ക്കാര്‍ 2015ലാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. ഇതാണ് ഇപ്പോള്‍ കോടതി റദ്ദാക്കിയിരിക്കുന്നത്. ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ലൈസന്‍സുകള്‍ റദ്ദ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടു.

നിയമം മറികടന്ന് ഖനനം നടത്തിയതിന് പാട്ടക്കാരില്‍നിന്ന് പിഴയീടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈടാക്കുന്നതിനുള്ള പിഴ കണക്കുകൂട്ടുന്നതിനായി അന്വേഷണ സംഘത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെയും ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദശിച്ചിട്ടുണ്ട്. പാട്ടക്കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പുതിയതായി അപേക്ഷ നല്‍കിയ ഖനന കമ്പനികള്‍ക്ക് ചട്ടങ്ങള്‍ മറികടന്നാണ് പുതിയ അനുമതി നല്‍കിയതെന്ന് കോടതി കണ്ടെത്തി. നിലവിലുള്ള നിയമവും കോടതിയുടെ മുന്‍ ഉത്തരവും മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ പാട്ടം നല്‍കിയതെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

Latest