Connect with us

International

13 മണിക്കൂറോളം മണ്ണിനടിയിലായ വനിതയെ രക്ഷപ്പെടുത്തി

Published

|

Last Updated

ജക്കാര്‍ത്ത: ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് 13 മണിക്കൂറോളം മണ്ണിനടിയില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തകരുടെ നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്താനായത്. മണ്ണിടിച്ചിലിനിടെ കാറിനുള്ളില്‍ കുടുങ്ങിപ്പോയതായിരുന്നു ഇവര്‍. തലസ്ഥാനമായ ജക്കാര്‍ത്തക്ക് സമീപത്താണ് സംഭവം. രക്ഷപ്പെടുത്തിയ സ്ത്രീയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ, വെള്ളപ്പൊക്കത്തെയും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് 11,000 പേരെ ജക്കാര്‍ത്തയില്‍ നിന്ന് മാത്രം രക്ഷപ്പെടുത്തിയിട്ടുണ്ട്. കിഴക്ക്, പടിഞ്ഞാറന്‍ ജക്കാര്‍ത്തയില്‍ 7,288 കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം. പ്രളയത്തെ തുടര്‍ന്ന് രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും മരണ സംഖ്യ വര്‍ധിക്കുമെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.

 

Latest