ജലക്ഷാമം: സമഗ്ര വിവരം തയാറാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

Posted on: February 6, 2018 11:22 pm | Last updated: February 6, 2018 at 11:22 pm

പാലക്കാട്: ജില്ലയിലെ ജലക്ഷാമം സംബന്ധിച്ച സമഗ്ര വിവരം തയ്യാറാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ പി സുരേഷ് ബാബു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ ഉണ്ടായേക്കാവുന്ന വരള്‍ച്ച മുന്നില്‍ കണ്ടു എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേബറില്‍ ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിര്‍ദ്ദേശം. വര്‍ച്ചയുമായി ബന്ധപ്പെട്ട് സമഗ്രവിവരത്തിന്റെ അടിസ്ഥാനത്തിലുളള മുന്‍കരുതല്‍ നടപടികളാവും സ്വീകരിക്കുക. ജില്ലയിലെ കിണറുകള്‍ , ഡാമുകള്‍ ഉള്‍പ്പെടെയുളള ജലസംഭരണികളിലെ നിലവിലെ ജലനിരപ്പ്്, ഭൂഗര്‍ഭ ജലനിരപ്പ്, അന്തര്‍നദീജല കരാര്‍പ്രകാരം ലഭ്യമാകുന്ന ജലം തുടങ്ങിയവയാണ് സമഗ്രവിവരങ്ങളില്‍ ഉള്‍പ്പെടുക.. തയ്യാറാക്കുന്ന സമഗ്രവിവരം സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും. ആവശ്യകതയനുസരിച്ചാവും ജലവിതരണം നടത്തുക.

ജില്ലയില്‍ ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ 600 ജലകിയോസ്‌കക്കുകള്‍ നിലവിലുണ്ട്. ഇവയുടെ അറ്റകുറ്റപണിയുടെ ചുമതല പഞ്ചായത്തുകള്‍ക്കാണ് എന്നുളളത്—കൊണ്ട് അവയുടെ നിലവിലുളള അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട നല്‍കാന്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറോട്്് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്്. നിലവില്‍ 600 എണ്ണത്തിന്റ ആവശ്യമുണ്ടോ എന്നത് സംബന്ധിച്ചും പരിശോധിക്കും. ഒരു കിയോസ്‌കിന് 5000 ലിറ്റര്‍ ജലസംഭരണ ശേഷിയാണ് ഉളളത്. വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് വഴിയാണ് കിയോസ്‌കുകളില്‍ ജലവിതരണം നടത്തുക. അട്ടപ്പാടി ഉള്‍പ്പെടെയുളള ആദിവാസിമേഖലകളിലെ മലയോര പ്രദേശങ്ങളിലെ ഊരുകള്‍ കേന്ദ്രീകരിച്ച് കിയോസ്‌കുകളുടെ ആവശ്യകത പരിശോധിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന ചിറ്റൂര്‍ ബ്ലോക്കിലെ വടകരപതി, എരുത്തേമ്പതി പഞ്ചായത്തുകളില്‍ ജലചൂഷണം നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പരിശോധനാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലയിലെ കാര്‍ഷിക പ്രധാന്യമുളള പ്രദേശങ്ങള്‍, അവിടത്തെ ജലലഭ്യത തുടങ്ങിയയും പരിശോധിക്കും. കന്നുകാലി വളര്‍ത്തല്‍ സജീവമായ പ്രദേശങ്ങളും വരള്‍ച്ച കാലികളെ കൂടൂതലായി ബാധിക്കുന്ന പ്രദേശങ്ങളും പരിശോധന വിധേയമാക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. കൂടാതെ ആകസ്മിക ദുരന്തങ്ങളെ നേരിടുക ലക്ഷ്യമിട്ട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ മോക്ഡ്രില്‍ നടത്താനും തീരുമാനമായി.
26-ന് സിവില്‍ സ്റ്റേഷനിന്‍ അഗ്‌നി സുരക്ഷയുമായി ബന്ധപ്പെട്ട മോക്ഡ്രില്‍ നടത്തും. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍, വാട്ടര്‍ അതോറിറ്റി എക്—സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.ജയചന്ദ്രന്‍, അന്തര്‍സംസ്ഥാന നദീജലരകരാര്‍ ജോയിന്റ് ഡയറക്ടര്‍ പി സുധീര്‍, ഭുഗര്‍ഭജലവകുപ്പ്, ജില്ലാ ഓഫീസര്‍ തോമസ് സ്‌ക്കറിയ, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ ബാബു എബ്രഹാം, ഡെപ്യൂട്ടി ഡി എം ഒ ഡോ കെ എ നാസര്‍ പങ്കെടുത്തു.