Connect with us

International

മാലി ദ്വീപില്‍ അടിയന്തരാവസ്ഥ; മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഗയൂം അറസ്റ്റില്‍

Published

|

Last Updated

മാലെ: രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപില്‍ മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഗയൂമിനെയും മരുമകനെയും പോലീസ് അറസ്റ്റ് ചെയ്തു. രാത്രി വൈകി അബ്ദുല്‍ ഗയൂമിന്റെ വീട്ടില്‍ ഇരച്ചുകയറിയ പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രസിഡന്റ് അബ്ദുല്ല യമീന്റെ അര്‍ധ സഹോദരന്‍ കൂടിയാണ് മഅ്മൂന്‍. പ്രസിഡന്റിന്റെ നടപടികളെ വിമര്‍ശിച്ച് മഅ്മൂന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

ഇന്നലെ രാത്രിയാണ് മാലിദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും 12 പാര്‍ലിമെന്റ് അംഗങ്ങളുടെ വിലക്ക് നീക്കണമെന്നുമുള്ള സുപ്രീം കോടതി വിധി തള്ളിയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന പാര്‍ലിമെന്റ് അംഗങ്ങളുടെ വിലക്ക് നീക്കിയാല്‍ അബ്ദുല്ല യമീന്‍ പുറത്താക്കപ്പെടുകയും കുറ്റവിചാരണക്ക് വിധേയനാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് അടിയന്തര നീക്കം.

അതേസമയം, അടിയന്തര സാഹചര്യമില്ലെങ്കില്‍ മാലിദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Latest