ലോയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Posted on: February 5, 2018 10:00 am | Last updated: February 5, 2018 at 12:26 pm

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുണ്ടായിരുന്ന
സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ അടക്കം ഹര്‍ജിക്കാരുടെ വാദം ഇന്നും തുടരും.

സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജഏറ്റുമുട്ടല്‍ കേസിന്റെ വിധി പ്രസ്താവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് ബി എച്ച് ലോയ 2014 ഡിസംബറില്‍ മരിക്കുന്നത്. പകരം വിധി പ്രസ്താവിച്ച ന്യായാധിപന്‍ അമിത് ഷായെ വെറുതെ വിടുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു.

ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ടി പൂനാവാല, മാധ്യമ പ്രവര്‍ത്തകനായ ബി ആര്‍ ലോനെ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.