Sports
ടെസ്റ്റ് സമനില; മൊമിനുല്‍ ചരിത്ര താരം

ചിറ്റഗോംഗ്: 1500 ലേറെ റണ്‍സൊഴുകിയ ബംഗ്ലാദേശ്- ശ്രീലങ്ക ഒന്നാം ടെസ്റ്റ് സമനില. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് അഞ്ച് വിക്കറ്റിന് 307 റണ്‍സെന്ന നിലയിലിരിക്കെ ഇരുടീമുകളും സമനില അംഗീകരിച്ച് മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 513 റണ്‍സിന് ആള്‍ ഔട്ടായപ്പോള്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റിന് 713 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. 200 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ലങ്ക കരസ്ഥമാക്കിയത്.
രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് താരം എന്ന റെക്കോര്‍ഡ് മൊമിനുല്‍ ഹഖിന് സ്വന്തം. ആദ്യ ഇന്നിംഗ്‌സില്‍ 176 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 105 റണ്‍സുമാണ് മൊമിനുല്‍ ഹഖ് സ്‌കോര്‍ ചെയ്തത്. ലിറ്റണ്‍ ദാസിനൊപ്പം രണ്ടാം ഇന്നിംഗ്‌സില്‍ 180 റണ്‍സിന്റെ നിര്‍ണായക സഖ്യമുണ്ടാക്കിയ മൊമിനുല്‍ ഹഖ് മാന്‍ ഓഫ് ദ മാച്ചായി.
പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് എട്ടിന് ധാക്കയില്‍ നടക്കും.