Connect with us

Kerala

ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്; കണ്ണട വിവാദത്തില്‍ പരിഹാസവുമായി ജയശങ്കര്‍

Published

|

Last Updated

കൊച്ചി: ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്ക് പിന്നാലെ കണ്ണട വിവാദത്തില്‍ അകപ്പെട്ട നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പരിഹാസവുമായി അഡ്വക്കറ്റ് എ ജയശങ്കര്‍. ഫേസ്ബുക്കിലാണ് രൂക്ഷമായ പരിഹാസവുമായി ജയശങ്കര്‍ പോസ്റ്റിട്ടത്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നിയമസഭാ സ്പീക്കര്‍ എന്നത് വെറും ആലങ്കാരിക പദവിയല്ല. സഭാനാഥനാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്നു വേണ്ട, 94 വയസുള്ള അച്യുതാനന്ദന്‍ വരെ സ്പീക്കറെ സാര്‍, സാര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതാണ് അതിന്റെ ഒരു പവര്‍. ശക്തന്‍ നാടാര്‍ സ്പീക്കറായിരുന്നപ്പോള്‍ സഹായിയെക്കൊണ്ട് ചെരുപ്പിന്റെ വാറുകെട്ടിച്ചു. ന്യൂസ് ചാനലുകള്‍ അതു വിവാദമായപ്പോള്‍, ശക്തന്‍ജി നടുവേദനയാണ് കുനിയാന്‍ വയ്യ എന്നു പറഞ്ഞു തടിയൂരി.

ഇപ്പോഴിതാ, ശ്രീരാമകൃഷ്ണന്‍ 49,900 രൂപ വിലയുളള കണ്ണട വാങ്ങി. അതു വിവാദമായപ്പോള്‍ കാഴ്ച ശക്തി നന്നെ കുറഞ്ഞു, കണ്ണു പൊട്ടാറായി, അമ്ബതിനായിരത്തിന്റെ കണ്ണട തന്നെ വേണമെന്ന് ഒഫ്താല്‍മോളജിസ്റ്റ് നിര്‍ബന്ധിച്ചു എന്നൊക്കെയാണ് ന്യായവാദം. കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. അത് ആരെങ്കിലുമൊക്കെ ചെലവാക്കിയേ തീരൂ.

സഖാവ് ശ്രീരാമന്‍ വളളുവനാട്ടിലെ പുരാതന തറവാട്ടുകാരനാണ്, പാവങ്ങളുടെ പാര്‍ട്ടിയുടെ പടനായകനാണ്. അമ്ബതിനായിരമൊക്കെ പുല്ലാണ്. സഖാവിന്റെ തറവാട്ടു മഹത്വവും പാര്‍ട്ടിയുടെ വിപ്ലവ പാരമ്ബര്യവും പരിഗണിക്കുമ്‌ബോള്‍ ഒന്നൊന്നൊര ലക്ഷത്തിന്റെ കണ്ണടയെങ്കിലും വാങ്ങാന്‍ വിരോധമില്ല. സംസ്ഥാനത്തിന്റെ സാമ്ബത്തിക പരാധീനത മുന്‍നിര്‍ത്തി അല്പം മിതത്വം പാലിച്ചതാണ്. വിപ്ലവം ജയിക്കട്ടെ! മിതവ്യയശീലം വെല്‍വൂതാക

Latest