ശൈഖ് ഹംദാനും സംഘവും റിയാദില്‍

Posted on: February 3, 2018 9:07 pm | Last updated: February 3, 2018 at 9:07 pm
റിയാദിലെത്തിയ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിക്കുന്നു

ദുബൈ: സഊദി തലസ്ഥാനമായ റിയാദിലെത്തിയ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു.

സഊദി ക്യാമല്‍ വില്ലേജില്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ~ഒട്ടകോത്സവത്തില്‍ പങ്കെടുക്കാനാണ് ശൈഖ് ഹംദാന്‍ എത്തിയത്.

ശൈഖ് ഹംദാനൊപ്പം ദുബൈ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ശൈഖ് മര്‍വാന്‍ ബിന്‍ മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം, ശൈഖ് സഈദ് ബിന്‍ മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം, ആരോഗ്യ മന്ത്രി അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് അല്‍ ഉവൈസ്, റൂളേര്‍സ് കോര്‍ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ശൈബാനി എന്നിവരുമുണ്ടായിരുന്നു.

കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും ചടങ്ങില്‍ സംബന്ധിച്ചു.