National
മധുര മീനാക്ഷി ക്ഷേത്രത്തില്‍ തീപ്പിടിത്തം
		
      																					
              
              
            ചെന്നൈ: തമിഴ്‌നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രത്തില്‍ വന്‍തീപ്പിടിത്തം. ക്ഷേത്രത്തിന്റെ കിഴക്കേനടയോട് ചേര്‍ന്ന ഭാഗത്തുള്ള നിരവധി കടകള്‍ കത്തിനശിച്ചു. കല്‍മണ്ഡപത്തിന്റെ മേല്‍ക്കൂരയും ഭാഗികമായി കത്തിനശിച്ചു.
എന്നാല്‍ സമീപത്തെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള പുരാവസ്തുക്കള്‍ക്ക് കേടുപറ്റിയിട്ടില്ല. നൂറോളം അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



