Connect with us

Kerala

സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍.....

Published

|

Last Updated

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചും സ്ത്രീ സുരക്ഷക്കും ആരോഗ്യ സംരക്ഷണത്തിനും ഈന്നല്‍ നല്‍കിയും പിണറായി സര്‍ക്കാറിന്റെ മൂന്നാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. ബജറ്റ് ഒറ്റനോട്ടത്തിലൂടെ….

1. *തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്*

2. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പുകള്‍ എത്തിക്കുന്നതിനും അടിയന്തരസഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സംവിധാനം.

3. *മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാന്‍ 100 കോടി ചെലവില്‍ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം*.

4. കടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാന്‍ 150 കോടിയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ.

5. തീരദേശ വികസന പാക്കേജിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിന് 10 കോടി

6. *മത്സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കല്‍*.

7. ഉള്‍നാടന്‍ മത്സ്യബന്ധനത്തിനടക്കം 240 കോടി രൂപയുടെ പദ്ധതി.

8. *തീരദേശ വികസനത്തിന് 238 കോടി*

9. നബാര്‍ഡ് വായ്പയോടെ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ 584 കോടി ചെലവില്‍ പദ്ധതി. അര്‍ത്തുങ്കല്‍ (61 കോടി), താനൂര്‍ (36 കോടി), വെള്ളയില്‍ (22 കോടി), മഞ്ചേശ്വരം (30 കോടി), തോട്ടപ്പള്ളി (80 കോടി), കാസര്‍ഗോഡ് (59 കോടി), ചെത്തി (111 കോടി), പരപ്പനങ്ങാടി (133 കോടി), കായംകുളം (36 കോടി), മുനമ്പം (8 കോടി), നീണ്ടകര (10 കോടി) എന്നിങ്ങനെ രൂപ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ വേണം.

10. ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിര്‍മ്മാണം കിഫ്ബി വഴി

11. *കിഫ്ബിയില്‍ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികള്‍*

12. കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രി നവീകരണ പദ്ധതി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കൊല്ലം, ആലപ്പുഴ ജനറല്‍ ആശുപത്രികള്‍, ഫെറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടികാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിന്‍കീഴ് എന്നീ താലൂക്ക് ആശുപത്രികള്‍ തുടങ്ങിയവ പദ്ധതിയില്‍.

13. *തീരദേശത്ത് 250 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന മുഴുവന്‍ സ്‌കൂളുകളും ഈ വര്‍ഷത്തെ സ്‌കൂള്‍ നവീകരണ പാക്കേജില്‍*.

14. *ഓഖി ചുഴലിക്കാറ്റു പോലെ നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ത്തെന്നു വിമര്‍ശനം*.

15. *ജിഎസ്ടിയുടെ ചരിത്രം ആരംഭിക്കുന്നത് യുപിഎ സര്‍ക്കാരില്‍ നിന്ന്*.

16. *എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴേയ്ക്കും ഭരണഘടനാ ഭേദഗതിയടക്കം പാര്‍ലമെന്റു പാസാക്കിക്കഴിഞ്ഞിരുന്നു*.

17. നികുതിഭാരം കുറഞ്ഞതിന്റെ നേട്ടം കൊണ്ടുപോയത് വന്‍കിട കോര്‍പറേറ്റുകള്‍.. ജിഎസ്ടി വരുന്നതുമൂലം നികുതി പിരിവിന്റെ കാര്യക്ഷമത കൂടും എന്ന പൊതുധാരണ യാഥാര്‍ത്ഥ്യമായില്ല.

18. *ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമാകാത്തതാണ് കാരണം. ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്*..

19. പിരിച്ച നികുതിയില്‍ വിതരണം ചെയ്യാതെ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ അവശേഷിക്കുന്നത് 1.35 ലക്ഷം കോടി. ഈ പണം കിട്ടാത്തതിന്റെ തിരിച്ചടിയേല്‍ക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍

20. *ജിഎസ്ടി വരുമ്പോള്‍ കേരളത്തിന്റെ നികുതി 2025 ശതമാനം കണ്ട് ഉയരും എന്ന പ്രതീക്ഷ പാളി*.

21. ഉയരുന്നത് വാറ്റുകാലത്തെന്നപോലെ 10 ശതമാനം മാത്രം.

22. പെട്രോളിനുമേലുള്ള വില്‍പന നികുതിയിലും രജിസ്‌ട്രേഷനിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും വളര്‍ച്ച മന്ദഗതിയില്‍.

23. പദ്ധതിച്ചെലവില്‍ 22 ശതമാനം വര്‍ദ്ധന. പദ്ധതിയിതര ചെലവില്‍ 21 ശതമാനം.

24. വരവും ചെലവും തമ്മിലുള്ള ഈ പൊരുത്തക്കേട് പരിഹരിക്കുമെന്ന് പ്രഖ്യാപനം.

25. *വരാനിരിക്കുന്നത് കര്‍ശനമായ സാമ്പത്തിക അച്ചടക്കത്തിന്റെ നാളുകള്‍*.

26. *കിഫ്ബിയില്‍ ഇതേവരെ അംഗീകരിച്ചത് ഇരുപതിനായിരംകോടിയുടെ പദ്ധതികള്‍*

27. *അടുത്ത പതിനായിരം കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം ഉടന്‍*

28. *സാമ്പത്തിക മാന്ദ്യത്തിന് മറുമരുന്നായി കിഫ്ബി*.

29. കിഫ്ബിയ്ക്ക് 3,000 കോടിയുടെ ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് ഉടന്‍

30. കിഫ്ബിയ്ക്ക് ക്രിസില്‍, ഇക്ര എന്നീ റേറ്റിംഗ് ഏജന്‍സികളുടെ എ പ്ലസ് ഗ്രേഡ്

31. ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട്, റവന്യു ബോണ്ട്, ലാന്റ് ബോണ്ട് തുടങ്ങി വിവിധതരം ബോണ്ടുകള്‍ ഉപയോഗപ്പെടുത്തി കിഫ്ബിയ്ക്ക് അഭ്യന്തര കമ്പോളത്തില്‍ നിന്ന് വിഭവസമാഹരണം.

32. *കിഫ്ബിയ്ക്ക് വിദേശ നിക്ഷേപം സമാഹരിക്കുന്നതിന് ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്*.

33. വിഭവസമാഹരണത്തിന് അടുത്ത മാസം മുതല്‍ കെഎസ്എഫ്ഇയുടെ എന്‍ആഐ ചിട്ടികള്‍.

34. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷ്വറന്‍സും പെന്‍ഷനും.

35. കിഫ്ബി പദ്ധതികള്‍ക്കുള്ള കാലതാമസം സ്വാഭാവികം. കര്‍ശനമായ ചിട്ടകളും പരിശോധനയും ഒഴിവാക്കാനാവില്ല. കിഫ്ബിയുടെ എല്ലാ പദ്ധതികളും 201819 ല്‍ പ്രവര്‍ത്തനപഥത്തിലാക്കും.

36. *സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനര്‍ഹരെ ഒഴിവാക്കാന്‍ കര്‍ശന മാനദണ്ഡങ്ങള്‍*.

37. അനര്‍ഹരെ പൂര്‍ണമായി ഒഴിവാക്കി, അര്‍ഹരെ മാത്രം ഉള്‍പ്പെടുത്തി പുതിയ പട്ടിക.

38. *ഭക്ഷ്യസബ്‌സിഡിയ്ക്ക് 954 കോടി*

39. റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ പദ്ധതി

40. വിശപ്പുരഹിത കേരളം പദ്ധതിയ്ക്ക് 20 കോടി..

41. കോഴിയിറച്ചി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ജനകീയ പദ്ധതി. സംസ്ഥാനത്തെ കോഴികളുടെ പേരെന്റ് സ്‌റ്റോക്ക് അമ്പതിനായിരം ആയി ഉയര്‍ത്തും.

42. ഹാച്ചറികളില്‍ മുട്ട വിരിയിച്ച് 3035 രൂപയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ കൃഷിക്കാര്‍ക്ക് ലഭ്യമാക്കും. ഫാം ഗേറ്റില്‍ കോഴി ഇറച്ചി 87 രൂപയ്ക്ക് ലഭ്യമാക്കും.

43. പൌള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് 18 കോടി രൂപ വകയിരുത്തുന്നു.

44. *ലൈഫ് പാര്‍പ്പിട പദ്ധതിയ്ക്ക് 2500 കോടി*

45. *ജീവിതശൈലി രോഗങ്ങള്‍ക്ക് സൌജന്യ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി*.

46. ആര്‍എസ്ബിവൈ കാര്‍ഡ് ഉള്ളവര്‍ക്കെല്ലാം ജീവിതശൈലി രോഗങ്ങള്‍ക്ക് ചികിത്സയ്ക്ക് അവകാശം.

47. അന്ത്യോദയ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ.

48. അക്രെഡിറ്റഡ് സ്വകാര്യ ആശുപത്രികളില്‍ നിന്ന് രണ്ടുലക്ഷം രൂപ പരിധിയ്ക്കുള്ളില്‍ സഹായം

49. ആദ്യഘട്ടത്തില്‍ 40 ലക്ഷം കുടുംബങ്ങള്‍ക്ക് അഷ്വറന്‍സ് പരിരക്ഷ.

50. ഇന്ത്യയില്‍ ആദ്യമായി സാര്‍വ്വത്രികമായ ഇന്‍ഷ്വറന്‍സ് / സൌജന്യ ചികിത്സ പരിരക്ഷ ഉറപ്പുവരുത്തുന്ന സംസ്ഥാനമായി കേരളം.

51. ലോട്ടറിയുടെ വരുമാനം മുഴുവന്‍ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക്

52. ഇത്തരമൊരു പദ്ധതി വിജയിക്കണമെങ്കില്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ക്കെന്നപോലെ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കഴിയണം. ഇതാണ് ആര്‍ദ്രം മിഷനിലൂടെ ലക്ഷ്യമിടുന്ന ഒരു കാര്യം. ശാസ്ത്രീയ തരംതിരിവിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പൌരന്മാരുടെയും ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ അടക്കമുള്ള ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും പിഎച്ച്‌സി അടിസ്ഥാനമാക്കി കുടുംബങ്ങളുടെ ആരോഗ്യനില തുടര്‍ച്ചയായി മോണിറ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതുവഴി രോഗികളെ തുടക്കത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനും രോഗികളാകാന്‍ സാധ്യതയുള്ളവരുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പ്രേരിപ്പിക്കുന്നതിനും ശക്തമായ ഇടപെടലുകള്‍ പ്രാദേശികമായി സൃഷ്ടിക്കാന്‍ കഴിയും. അങ്ങനെ രോഗാതുരത ഗണ്യമായി കുറയ്ക്കാനാവും. ഇത്തരമൊരു ജനകീയാരോഗ്യ പരിപാടിയ്ക്ക് മുന്‍കൈയെടുക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കുന്നതായിരിക്കും.

53. *റോഡപകടം നടക്കുന്ന സ്ഥലത്ത് ആംബുലന്‍സ് പാഞ്ഞെത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍. അപകടത്തില്‍പ്പെടുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും സൗജന്യ അടിയന്തര ചികിത്സ*

54. പ്രധാന ആശുപത്രികളില്‍ കാത്ത്‌ലാബുകള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക്, ദന്തല്‍ യൂണിറ്റ്, എമര്‍ജന്‍സി കെയര്‍ സെന്ററുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൌകര്യങ്ങള്‍, മറ്റേണിറ്റി യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് 69 കോടി രൂപ വകയിരുത്തുന്നു.

55. മാനസികാരോഗ്യ പരിപാലനത്തിന് 17 കോടി

56. യൂബര്‍ ടാക്‌സി സംവിധാനംപോലെ ആംബുലന്‍സ് സര്‍വ്വീസ് ഇനെറ്റുവര്‍ക്ക്

57. ആശാ പ്രവര്‍ത്തകരുടെ പ്രതിമാസ ഹോണറേറിയം 500 രൂപയില്‍ നിന്ന് 2000 രൂപയാക്കുന്നു.

58. ഈ വര്‍ഷം 4775 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബും സ്ഥാപിക്കും.

59. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന് 33 കോടി

60. 500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകളുടെയും പശ്ചാത്തലസൌകര്യ വികസനത്തിന് 50 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെ

61. എല്ലാ െ്രെപമറി, അപ്പര്‍ െ്രെപമറി സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 300 കോടി

62. 150 വര്‍ഷം പിന്നിട്ട എല്ലാ ഹെറിറ്റേജ് സ്‌കൂളുകള്‍ക്കും പ്രത്യേക ധനസഹായം

63. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 970 കോടിയുടെ വകയിരുത്തല്‍.

64. അക്കാദമിക നിലവാരം ഉയര്‍ത്താന്‍ 35 കോടി

65. പ്രവൃത്തി പരിചയം, കലാസ്‌പോര്‍ട്‌സ് പ്രോത്സാഹനം, അതിമികവുകാട്ടുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക സഹായം, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക സഹായം തുടങ്ങിയവയ്ക്ക് 54 കോടി

66. പുതിയതായി ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ പാര്‍ക്കുകള്‍ രൂപീകരിക്കുന്നതിന് 7 കോടി.

67. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് 15 കോടി

68. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് 106 കോടി

69. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനര്‍ഹരെ ഒഴിവാക്കാന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍. 1200 ചതുരശ്ര അടിയില്‍ മുകളിലുള്ള വീടുള്ളവര്‍ ഒഴിവാകും. ആദായ നികുതി ഒടുക്കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് പെന്‍ഷനില്ല. രണ്ടേക്കറില്‍ക്കൂടുതല്‍ ഭൂമി ഉള്ളവര്‍ക്കും 1000 സിസിയേക്കാള്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള കാറുകള്‍ ഉള്ളവര്‍ക്കും പെന്‍ഷനില്ല.

70. *അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സ്വമേധയാ പെന്‍ഷന്‍ ഉപേക്ഷിക്കാന്‍ മാര്‍ച്ച് അവസാനംവരെ സമയം*.

71. അതിനുശേഷം കണ്ടെത്തുന്നവരില്‍ നിന്ന് വാങ്ങിയ പെന്‍ഷന്‍ തിരിച്ചു പിടിക്കും.

72. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്തവര്‍ക്കു വേണ്ടി കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്‌കീം.

73. കയര്‍, കശുവണ്ടി, മത്സ്യം എന്നീ മേഖലകളിലെ ക്ഷേമനിധി അംഗങ്ങള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കുന്നതിന് 30 കോടി

74. *ഭിന്നശേഷിക്കാര്‍ക്ക് 289 കോടി*

75. ഭിന്നശേഷിക്കാരെ ശൈശവാവസ്ഥയില്‍ത്തന്നെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 42 കോടി. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായുള്ള സ്‌കീമുകള്‍ക്ക് 30 കോടി.

76. പുതുതായി 200 പഞ്ചായത്തുകളില്‍ക്കൂടി ബഡ്‌സ്‌കൂളുകള്‍

77. ബഡ്‌സ് സ്‌കൂളുകളിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 17 കോടി.

78. ബഡ്‌സ് സ്‌കൂളുകള്‍ക്ക് 26 കോടി

79. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന 290 സ്‌പെഷ്യല്‍ സ്‌കൂളുകളുടെ പ്രത്യേക ധനസഹായം 13 കോടിയില്‍ നിന്ന് 40 കോടിയാക്കി.

80. ബാരിയര്‍ ഫ്രീ കേരളയ്ക്ക് 18 കോടി

81. ഭിന്നശേഷിക്കാരുടെ പരിചരണസഹായികള്‍ക്കുള്ള അലവന്‍സിന് 42 കോടി

82. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പ്രത്യേക ധനസഹായത്തിനായി 12 കോടി

83. *അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കും അംഗപരിമിതരുടെ പെണ്‍മക്കള്‍ക്കും നല്‍കുന്ന വിവാഹധനസഹായം 10000 രൂപയില്‍ നിന്നും 30000 രൂപയായി ഉയര്‍ത്തി*

84. ഭിന്നശേഷി പരിശീലന ഗവേഷണ ചികിത്സാ സ്ഥാപനങ്ങള്‍ക്ക് 46 കോടി രൂപ ഗ്രാന്റായി നല്‍കും.

85. *എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ആദ്യഗഡുവായി 50 കോടി*

 

86. വികലാംഗ പെന്‍ഷന് 350 കോടി.

87. *പൂര്‍ണമായും സ്ത്രീകള്‍ ഗുണഭോക്താക്കളായ പദ്ധതികള്‍ക്ക് 1960 കോടി*

88. സ്ത്രീ സൌഹൃദ ഗ്രാമം പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടിയുടെ പ്രത്യേക ധനസഹായം

89. അതിക്രമത്തെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ 3 കോടി

90. പീഡനങ്ങളെ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാന്‍ നിര്‍ഭയ വീടുകള്‍

91. സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് 20 കോടി.

92. അവിവാഹിതരായ അമ്മമാര്‍ക്കുള്ള പ്രതിമാസ സഹായം സ്‌നേഹസ്പര്‍ശം 1000 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ദ്ധിപ്പിക്കുന്നു.

93. വനിതാസംരംഭക സ്‌കീമുകള്‍ക്കു 20 കോടി

94. ജെന്‍ഡര്‍ പാര്‍ക്കില്‍ സെന്റര്‍ ഫോര്‍ എക്‌സലെന്‍സ് സ്ഥാപിക്കുന്നതിന് 12 കോടി

95. വനിതാ ഫെഡിനുവേണ്ടി 3 കോടി

96. 14 ജില്ലകളിലും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളും ഷോര്‍ട്ട് സ്‌റ്റേ ഹോമുകളും നിര്‍മ്മിക്കുന്നതിന് കേന്ദ്രവിഹിതമടക്കം 25 കോടി

97. എറണാകുളത്ത് നാലു കോടിയുടെ ഷീ ലോഡ്ജ്.

98. സ്ത്രീകള്‍ക്കായി തൊഴില്‍ വകുപ്പിന്റെ സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റുകള്‍

99. കുടുംബശ്രീ ഇരുപതാം വര്‍ഷത്തിലേയ്ക്കു കടക്കുന്ന വേളയില്‍ പുതിയ 20 ഇന പരിപാടി

1) 201819 അയല്‍ക്കൂട്ട വര്‍ഷം – മൈക്രോ ഫിനാന്‍സ് സമ്മിറ്റ്

2) ആയിരം ഇറച്ചിക്കോഴി യൂണിറ്റുകള്‍

3) അഞ്ഞൂറു ചകിരി മില്ലുകള്‍

4 സൂക്ഷ്മ സംരംഭ പാര്‍ക്കുകള്‍

5) സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതി

6) നാനോ മാര്‍ക്കറ്റുകള്‍

7 വിപണനത്തിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍

8) സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ക്ക് ടെക്‌നോളജി ഹബ്ബ്

9) കെഎസ്എഫ്ഇയുമായി ചേര്‍ന്ന് കുടുംബശ്രീ ചിട്ടി

10) ജില്ലാ വനിതാ ലീഗല്‍ ക്ലിനിക്കുകള്‍

11) ജില്ലാ കുടുംബശ്രീ പരിശീലന കേന്ദ്രങ്ങള്‍

12) ആഗ്രോ സര്‍വീസ് ടീമുകള്‍

13) കിണര്‍ റീ ചാര്‍ജിംഗിനായുള്ള സുജലം പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും

14) ആലപ്പുഴ മാതൃകയില്‍ പട്ടികവര്‍ഗ സൂക്ഷ്മപദ്ധതി മറ്റു ജില്ലകളിലേയ്ക്ക്

15) ഇരുനൂറ് പുതിയ ബഡ്‌സ് സ്‌കൂളുകള്‍

16) ആയിരം ജെറിയാട്രിക് കെയര്‍ എക്‌സിക്യൂട്ടീവുകള്‍

17) അരക്ഷിത സമൂഹങ്ങള്‍ക്കുള്ള പ്രത്യേക ഉപജീവന പദ്ധതി – പ്രത്യാശ

18) റിക്കവറി നേരിടുന്ന സംരംഭങ്ങള്‍ക്ക് കടാശ്വാസം

19) കുടുംബശ്രീ അനുഭവത്തെക്കുറിച്ച് 20 ഓര്‍മ്മപുസ്തകങ്ങള്‍

20) 14 മാതൃക സ്ത്രീ സൌഹൃദ ഗ്രാമങ്ങള്‍

100. കുടുംബശ്രീയ്ക്ക് 200

101. *ട്രാന്‍സ് ജെന്‍ഡര്‍ ക്ഷേമത്തിനുവേണ്ടി 10 കോടി*.

102. ജില്ലാ കേന്ദ്രങ്ങളില്‍ ഇവര്‍ക്കായി സുരക്ഷിത സെയ്ഫ് ഹോംസ് സ്ഥാപിക്കുന്നതാണ്.

103. *പട്ടികവിഭാഗങ്ങളുടെ പാര്‍പ്പിട പദ്ധതിയ്ക്ക് 887 കോടി*

104. *ഭൂരഹിതരായ പട്ടികവിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങിനല്‍കാന്‍ എസ് സി പിയില്‍ 280 കോടി*

105. *പട്ടികജാതി കോളനികളിലെ പശ്ചാത്തല സൌകര്യ വികസനത്തിനുള്ള അംബേദ്കര്‍ പദ്ധതിയ്ക്ക് 210 കോടി*

106. *പട്ടികവിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസത്തിന് 583 കോടി*

107. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെയും ഹോസ്റ്റലുകളുടെയും നടത്തിപ്പിന് 76 കോടി

108. പട്ടികവിഭാഗക്കാരുടെ നൈപുണീവികസനത്തിന് 48 കോടി

109. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന് കേന്ദ്രവിഹിതമടക്കം 111 കോടി രൂപ ലഭ്യമാക്കും.

110. പിന്നാക്ക സമുദായക്ഷേമത്തിന് 114 കോടി

111. പിന്നാക്ക സമുദായ സ്‌കോളര്‍ഷിപ്പിന് 50 കോടി

112. ഒഇസിയുടെ വിദ്യാഭ്യാസ സഹായത്തിന് 100 കോടി

113. പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മ്മാണത്തിന്റെ പ്രോത്സാഹനത്തിന് 2 കോടി

114. കുംഭാര കോളനികളുടെ വികസനത്തിന് 5 കോടിയുടെ അധിക വകയിരുത്തല്‍.

115. പരമ്പരാഗത കൈവേലക്കാര്‍ക്ക് ടൂള്‍ കിറ്റു നല്‍കുന്നതിന് 3 കോടി

116. ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി

117. പരിവര്‍ത്തിത െ്രെകസ്തവ വികസന കോര്‍പ്പറേഷന് 10 കോടി

118. വിധവകള്‍ക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രത്യേക ഭവനപദ്ധതിയ്ക്ക് 58 കോടി

119. മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 42 കോടി

 

*പരമ്പരാഗത തൊഴില്‍മേഖലകള്‍*

120. കൈത്തറിയ്ക്ക് 150 കോടി

121. ഇതിനു പുറമെ, കൈത്തറിയ്ക്ക് പദ്ധതിയില്‍ 46 കോടി രൂപ വകയിരുത്തിട്ടുണ്ട്. ഖാദി വ്യവസായത്തിന് 19 കോടി രൂപയും. ഖാദി റിബേറ്റ് കേരളത്തില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കായി പരിമിതപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ഗാര്‍മെന്റ്‌സ് ഡിവിഷന്റെ നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിക്കുന്നു.

*കയര്‍*

122. പുതുതായി 1000 ചകിരി മില്ലുകള്‍

123. ഈ മില്ലുകളില്‍ പണിയെടുക്കുന്നവര്‍ക്ക് 600 രൂപ കൂലി ഉറപ്പുവരുത്തും

124. കയര്‍പിരി മേഖലയില്‍ 1000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍

125. കയറുല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന്‌സ്വകാര്യ പങ്കാളിത്തത്തോടെ മാര്‍ക്കറ്റിംഗ് കമ്പനി.

126. കയര്‍ വ്യവസായത്തിന് 211 കോടിയുടെ അടങ്കല്‍

 

127. കശുവണ്ടി വ്യവസായത്തിന് 54 കോടി

128. ബാംബു കോര്‍പ്പറേഷന് 10 കോടി

129. തരിശുഭൂമിയില്‍ നെല്‍ കൃഷിയ്ക്ക് 12 കോടി.

130. നാളികേര വികസനത്തിന് 50 കോടി

131. കേരഗ്രാമം പദ്ധതിയ്ക്ക് 40 കോടി.

132. കുരുമുളക് തുടങ്ങിയ സുഗന്ധവിളകള്‍ക്ക് 11 കോടി.

133. പുഷ്പം മെഡിസിനല്‍ പ്ലാന്റ്, വാഴകൃഷി എന്നിവയ്ക്കു വേണ്ടി 12 കോടി.

134. മണ്ണിന്റെ സൂക്ഷ്മഗുണങ്ങള്‍ പരിശോധിച്ച് പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിന് 28 കോടി

135. കീടപ്രതിരോധത്തിനും വിള ആരോഗ്യ ക്ലിനിക്കുകള്‍ നടത്തുന്നതിനും 16 കോടി

136. ജൈവകൃഷിയെയും സദ്കാര്‍ഷിക രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി

137. ഗുണമേന്മയുള്ള വിത്തും നടീല്‍വസ്തുക്കളും ലഭ്യമാക്കുന്നതിന് 23.

138. എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 44 കോടി.

139. ബ്ലോക്കുതലത്തില്‍ ആഗ്രോ സര്‍വീസ് സെന്ററുകളും റീജിയണല്‍ ഫാം ഫെസിലിറ്റേഷന്‍ സെന്ററുകളും സ്ഥാപിക്കുന്നതിന് 32 കോടി.

140. കൃഷിയില്‍ കേന്ദ്രാവിഷ്‌കൃത സ്‌കീമുകളുടെ സംസ്ഥാന 88 കോടി

141. ചെറുകിട കാര്‍ഷിക സംസ്‌കരണ യൂണിറ്റുകള്‍ക്ക് 8 കോടി

142. സ്വയംസഹായ സംഘങ്ങളുടെയും വ്യക്തികളുടെയും യൂണിറ്റുകള്‍ക്ക് 4 കോടി

143. സഹകരണ സംഘങ്ങളുടെയും കുടുംബശ്രീയുടെയും മറ്റും സംസ്‌കരണ സംരംഭങ്ങള്‍ക്ക് 3 കോടി

144. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ സംഘങ്ങള്‍ക്ക് 2 കോ

145. വിപണി ഇടപെടലുകള്‍ക്കുവേണ്ടി 42 കോടി

146. നൂതന കൃഷി രീതികളില്‍ മുതല്‍ മുടക്കുന്നവര്‍ക്ക് സബ്‌സിഡി സ്‌കീം ആവിഷ്‌കരിക്കുന്നതിനു 5 കോടി

147. മൃഗപരിപാലന വകുപ്പിന് 330 കോടി

148. ഡയറി വകുപ്പിന് 107 കോടി

149. കന്നുകുട്ടി പരിപാലന പദ്ധതിക്ക് 60 കോടി

150. മൃഗപരിപാലന മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 66 കോടി

151. ഡയറി സഹകരണ സംഘങ്ങളെ സഹായിക്കുന്നതിന് 28 കോടി

152. കാലിത്തീറ്റ സബ്‌സിഡിക്ക് 15 കോടി

153. മൃഗപരിപാലന മേഖലയിലേയ്ക്ക് പുതിയ സംരംഭകരെ ആകര്‍ഷിക്കാന്‍ 52 കോടി

154. ബ്രഹ്മഗിരി സൊസൈറ്റിക്ക് 50 ലക്ഷം രൂപ

155. വെള്ളൂര്‍ മില്‍ക്ക് സൊസൈറ്റിയുടെ വൈവിധ്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപ

156. വനം, വന്യജീവി മേഖലയ്ക്ക് 243 കോടി

157. വനാതിര്‍ത്തികള്‍ വേര്‍തിരിക്കുന്നതിനും സംരക്ഷിക്കുന്നതിനും 55 കോടി

158. ജൈവവൈവിദ്ധ്യ പ്രോത്സാഹനത്തിന് 10 കോടി

159. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ കിഫ്ബിയില്‍ നിന്ന് 100 കോടി

160. വന്യജീവി ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 20 കോടി

161. വന്യജീവികള്‍ക്ക് കാടിനുള്ളില്‍ കുടിവെള്ളവും മറ്റും ഉറപ്പുവരുത്തുന്നതിന് 50 കോടി

162. പരിസ്ഥിതി വകുപ്പിന് 71 കോടി

163. ജൈവവൈവിദ്ധ്യ സംരക്ഷണത്തിനു 20 കോടി

164. സ്‌റ്റേറ്റ് വെറ്റ്‌ലാന്‍ഡ് അതോറിറ്റിയ്ക്ക് 29 കോടി

165. കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍ക്ക് 4.5 കോടി

166. ദുരന്ത നിവാരണ മാനേജ്‌മെന്റിന് 6 കോടി

167. നഗരപ്രദേശങ്ങളിലെ പച്ചപ്പ് പരിപാലിക്കുന്നതിനായി നഗരഹരിതാഭ പരിപാലനം (അര്‍ബന്‍ ഗ്രീന്‍ സ്‌പെയ്‌സ് മാനേജ്‌മെന്റ്) പദ്ധതി

168. ചന്തിരൂരില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കുന്നതിന് 5 കോടി

169. വൃക്ഷത്തൈകള്‍ വളര്‍ത്തുന്നതിനും വിതരണം ചെയ്യുന്നതിനും 14 കോടി

170. 201819 ല്‍ മൂന്നുകോടി മരങ്ങള്‍ നടും.

171. മണ്ണുജല സംരക്ഷണ വകുപ്പിന് 120 കോടി രൂപ

172. ചെറുകിട ജലസേചന വകുപ്പിന് 191 കോടി

173. നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ക്ക് ആയിരം കോടിയുടെ അടങ്കല്‍

174. പച്ചക്കറി വികസനത്തിനായി 87 കോടി

175. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൌണ്‍സിലിന്റെ 15 കോടി

176. മാതൃകാപരവും സമഗ്രവുമായ ഹരിത പ്രോജക്ടുകള്‍ നടപ്പാക്കിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കാന്‍ 10 കോടി

177. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവവൈവിധ്യ പാര്‍ക്കിന് 3 കോടി

178. വരട്ടാറിലെ ചപ്പാത്തുകള്‍ക്കു പകരം പാലം പണിയാന്‍ 20 കോടി

179. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് 20 കോടി

180. കേരള ഇന്നവേഷന്‍ കൌണ്‍സിലിന് 20 കോടി

181. സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോം കേരളയ്ക്ക് 25 കോടി

182. ഫ്രീ സോഫ്റ്റുവെയര്‍ സെന്ററിന് 5 കോടി

183. ഐഐഐടികെ പാലയ്ക്ക് 25 കോടി

184. ടെക്‌നോപാര്‍ക്ക്, ടെക്‌നോസിറ്റി, എന്നിവയ്ക്ക് 84 കോടി

185. ഇന്‍ഫോപാര്‍ക്കുകള്‍ക്ക് 67 കോടി

186. സൈബര്‍ പാര്‍ക്കിന് 30 കോടി

187. ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ നിര്‍മ്മാണം ലക്ഷ്യമിട്ട് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹാര്‍ഡ് വെയര്‍ മിഷന്‍. സീഡ് മണിയായി 30 കോടി

188. ലാപ്‌ടോപ്പുകളും സെര്‍വറുകളും നിര്‍മ്മിക്കാന്‍ ഇന്റലും കെല്‍ട്രോണും 40 കോടി യുടെ ചേര്‍ന്ന് സംയുക്തസംരംഭം.

189. കെഎസ്‌ഐഡിസിയുടെയും ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ആഭിമുഖ്യത്തില്‍ 180 കോടിയുടെ മെഡ്‌സ് പാര്‍ക്കാണ്. 25 കോടിയുടെ വകയിരുത്തല്‍

190. ഇ ഗവേണന്‍സ് പ്രോജക്ടുകള്‍ക്കു 147 കോടി

191. കെ ഫോണ്‍ കമ്പനിയ്ക്ക് കിഫ്ബിയില്‍ നിന്ന് 823 കോടി

192. . 2000 പൊതുകേന്ദ്രങ്ങളില്‍ വൈഫൈ സ്ഥാപിക്കുന്നതിന് 28 കോടി

193. ആയൂര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിന് – കോടി രൂപ വകയിരുത്തുന്നു.

194. ടൂറിസം മാര്‍ക്കറ്റിംഗിന് 82 കോടി

195. മുസിരിസ്, തലശേരി തുടങ്ങിയ പൈതൃക പദ്ധതികള്‍ക്കായി 40 കോടി

196. കൊച്ചി ബിനാലെ, നിശാഗന്ധി ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവെല്‍, ഓണാഘോഷം, പൂരം, തെയ്യം ഉത്സവങ്ങള്‍, വള്ളംകളി മത്സരങ്ങള്‍ തുടങ്ങിയവയുടെ പ്രോത്സാഹനത്തിന് 16 കോടി

197. വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിനുവേണ്ടി 10 കോടി

198. ടൂറിസം പ്രമോഷന്‍ കൌണ്‍സിലുകള്‍ക്ക് സ്ഥാപനങ്ങള്‍ക്കായി – കോടി

199. ടൂറിസം ഹോസ്പിറ്റാലിറ്റി പരിശീലന സ്ഥാപനങ്ങള്‍ക്ക് 12 കോടി

200. ഗസ്റ്റ് ഹൌസുകളുടെ നവീകരണത്തിന് 33 കോടി

201. വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന കോര്‍പറേഷന് 3 കോടി

202. 14 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍

203. ഇഞ്ചെക്ടബിള്‍സ് ഫാക്ടറിയ്ക്ക് 54 കോടി

204. ക്യാന്‍സര്‍ മരുന്ന് ഫാക്ടറിയ്ക്ക് 20 കോടിയുടെ അധിക വകയിരുത്തല്‍

205. കെഎസ്ഡിപിയുടെ അനുബന്ധമായി ഒരു മിനി വ്യവസായ പാര്‍ക്ക്.

206. ടെക്സ്റ്റയില്‍ മേഖലയുടെ സമ്പൂര്‍ണ്ണ പുനരുദ്ധാരണത്തിന് 490 കോടി

കേരള സ്‌റ്റേറ്റ് മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ 5 കോടി

കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് 27 കോടി

ട്രാവന്‍കൂര്‍ സിമന്റ്‌സ് 10 കോടി

കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് 10 കോടി

ട്രാക്കോ കേബിള്‍ 10 കോടി

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് 5 കോടി

ഓട്ടോകാസ്റ്റ് 10 കോടി

കേരള ഓട്ടോമൊബൈല്‍സ് 10 കോടി

സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ് 5 കോടി

സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള 8 കോടി

കെല്‍ട്രോണ്‍ 40 കോടി

കേരള സെറാമിക്‌സ് 10 കോടി

കേരള ക്ലെയ്‌സ് ആന്റ് സിറാമിക് പ്രോഡക്ട്‌സ് 9 കോടി

സിഡ്‌കോ 7 കോടി

ബാംബു കോര്‍പ്പറേഷന്‍ 5 കോടി

ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ 3 കോടി

പ്രഭുറാം മില്‍സ് 7 കോടി

മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് 30 കോടി

കോമളപുരം സ്പിന്നിംഗ് ആന്റ് വീവിംഗ് 13 കോടി

ഇതിനുപുറമേ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി 55 കോടി രൂപ പ്രവര്‍ത്തനമൂലധനമായും വകയിരുത്തുന്നു.

207. ചങ്ങനാശേരിയിലെ സി.എഫ്.എസ്.സിയില്‍ റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ക്കായി ഇന്‍ക്യുബേഷന്‍ സെന്റര്‍

208. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് 132 കോടി

209. ഏഞ്ചല്‍ ഫണ്ടിംഗിന് 8 കോടി

210. വ്യവസായ പാര്‍ക്കുകള്‍ക്കു 230 കോടി

211. കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍ ഏറ്റെടുക്കാന്‍ 1264 കോടി

212. ചെറുകിട വ്യവസായ മേഖലയ്ക്ക് 160 കോടി

213. ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റുകളുടെ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് 28 കോടി

214. ബഹുനില ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് നിര്‍മ്മിക്കുന്നതിന് 37 കോടി

215. ചെറുകിട വ്യവസായികള്‍ക്ക് മൂലധന സഹായം നല്‍കുന്നതിന് 60 കോടി

 

216. വാണിജ്യമേഖലയ്ക്ക് 4.5 കോടി

217. വ്യാപാരി വ്യവസായ ക്ഷേമനിധിയ്ക്ക് അധികമായി 10 കോടി

*റോഡുകളും പാലങ്ങളും*

218. പൊതുമരാമത്ത് വകുപ്പിന് കോടി

219. റോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടി 1454 കോടി

220. റോഡുകള്‍ക്കും പാലങ്ങള്‍ക്കും പൊതുമരാമത്തു വകുപ്പിന് 250 കോടിയുടെ അധികസഹായം.

221. കെഎസ്ടിപിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ക്ക് 510 കോടി

222. സ്‌റ്റേറ്റ് ഹൈവേയുടെയും ഡിസ്ട്രിക്ട് റോഡുകള്‍ക്കും 110 കോടി

223. കൊല്ലംആലപ്പുഴ ബൈപ്പാസുകള്‍ക്ക് കോടി

224. പുല്ലേപ്പടി – തമ്മനം റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് കിഫ്ബി വഹിക്കും.

225. കോഴിക്കോട് മൊബിലിറ്റി ഹബ്ബ്

226. റോഡ് സേഫ്ടി പ്രവൃത്തികള്‍ക്ക് 72 കോടി

227. ഇഗവേണന്‍സിനും പഠനങ്ങള്‍ക്കും 9 കോടി

228. ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിട്ടിന് 21 കോടി.

229. അപകടത്തിലായ 155 പാലങ്ങളും കള്‍വെര്‍ട്ടുകളും പുതുക്കിപ്പണിയാന്‍ കോടി

230. 42 പുതിയ റെയില്‍ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് റെയില്‍വേയുടെ അനുമതി. നിര്‍മ്മാണത്തിന് കോടി

231. കെഎസ്ആര്‍ടിസിയ്ക്ക് സമഗ്ര നവീകരണ പാക്കേജ്

232. കെഎസ്ആര്‍ടിസിയെ മൂന്നു പ്രത്യേക ലാഭകേന്ദ്രങ്ങളായി പുനഃസംഘടിപ്പിക്കും.

233. കിഫ്ബി പണം ഉപയോഗിച്ചു വാങ്ങുന്ന 1000 ബസുകളുടെ ആദ്യബാച്ച് ഉടന്‍ നിരത്തിലിറങ്ങും.

234. പുതിയതായി 2000 ബസുകള്‍

235. കെഎസ്ആര്‍ടിസിയ്ക്ക് 1000 കോടിയുടെ ഉപാധിരഹിത സഹായം

236. വളപട്ടണം മുതല്‍ മാഹി വരെ ജലപാത്ക്ക് 26 കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കും. ഇതിനുവേണ്ടി കിഫ്ബിയില്‍ നിന്ന് 650 കോടി

237. സംസ്ഥാന ജലഗതാഗത വകുപ്പിന് കോടി രൂപ വകയിരുത്തുന്നു.

238. വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം

239. റോഡ് സേഫ്ടി നടപടികള്‍ക്ക് 18 കോടി

240. വെഹിക്കിള്‍ കം െ്രെഡവര്‍ സ്‌റ്റേഷനുകള്‍ക്ക് 17 കോടി

241. തുറമുഖ വകുപ്പിന് 110 കോടി

242. തുറമുഖങ്ങള്‍ക്ക് 77 കോടി

243. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് 14 കോടി

244. വൈദ്യുതി മേഖലയ്ക്ക് 1854 കോടിയുടെ അടങ്കല്‍

246. വൈദ്യതി പ്രസരണമേഖലയില്‍ 5200 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2

247. എനര്‍ജി മാനേജ്‌മെന്റ് സെന്ററിന് 18 കോടി

248. അനര്‍ട്ടിന് 53 കോടി

249. വന്‍കിട ഇടത്തരം ജലസേചന പദ്ധതികള്‍ക്ക് 304 കോടി.

251. ഡാം റീഹാബിലിറ്റേഷന്‍ പ്രോജക്ടിന് 137 കോടി

252. ചെറുകിട ജലസേചനത്തില്‍ 21 കോടി

253. ഭൂഗര്‍ഭ ജലത്തിന് 170 കോടി

254. കുളങ്ങളും ടാങ്കുകളും പുനരുദ്ധരിക്കുന്നതിന് 13 കോടി

255. കുടിവെള്ളത്തിന് കോടി

256. ജലനിധിയ്ക്ക് കോടി

257. മെഡിക്കല്‍ കോളേജുകള്‍, ശബരിമല എന്നിവിടങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് 80 കോടി

258. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് കോടി

259. ആറ് കോര്‍പ്പറേഷനുകളിലെയും ആലപ്പുഴയിലെയും സ്വീവേജ് പദ്ധതികള്‍ക്ക് 120 കോടി

260. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോടി

261. മഴവെള്ള കൊയ്ത്തിനും കിണര്‍ റീചാര്‍ജ്ജിംഗ് പദ്ധതികള്‍ക്കും കോടി

262. ഉന്നതവിദ്യാഭ്യാസത്തിന് 789 കോ

കേരള യൂണിവേഴ്‌സിറ്റി 27 കോടി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 25 കോടി

എം.ജി യൂണിവേഴ്‌സിറ്റി 25 കോടി

ശ്രീശങ്കര സംസ്‌കൃത സര്‍വ്വകലാശാല 16 കോടി

കണ്ണൂര്‍ സര്‍വ്വകലാശാല 25 കോടി

എന്‍.യു അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് 7 കോടി

മലയാളം സര്‍വ്വകലാശാല 8 കോടി

കാര്‍ഷിക സര്‍വ്വകലാശാല 82.5 കോടി

വെറ്ററിനറി സര്‍വ്വകലാശാല 78 കോടി

ഫിഷറീസ് സര്‍വ്വകലാശാല 41 കോടി

മെഡിക്കല്‍ സര്‍വ്വകലാശാല 24.5 കോടി

അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല 31 കോടി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല 24 കോടി

കലാമണ്ഡലം 12.5 കോടി

263. ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സിലിന് 16.5 കോടി

264. കെ.സി.എച്ച്.ആര്‍.ന് 10 കോടി

265. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് 28 കോടി

266. അന്തര്‍സംസ്ഥാന സര്‍വ്വകലാശാല സെന്ററുകള്‍ക്ക് 7.5 കോടി

267. ലൈബ്രറികളും ലബോറട്ടികളും കോഴ്‌സുകളും അപ്‌ഗ്രേഡ് ചെയ്യുന്നതിന് 13 കോടി

268. പൈതൃക കോളേജുകള്‍ക്ക് 10 കോടി

269. സാങ്കേതികവിദ്യാഭ്യാസത്തിന് 248 കോടി

270. എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് 42 കോടി

271. സര്‍ക്കാര്‍ പോളിടെക്‌നിക്കുകളുടെ വികസനത്തിന് 36 കോടി

272. ഐടിഐകളുടെ ആധുനികവല്‍ക്കരണത്തിന് 55 കോടി

273. കേരള സ്‌റ്റേറ്റ് എഞ്ചിനീയറിംഗ് ആന്റ് സയന്‍സ് മ്യൂസിയത്തിന് 17 കോടി

274. ഐ.എച്ച്.ആര്‍.ഡി.ക്ക് 20 കോടി

275. കേരള ശാസ്ത്ര സാങ്കേതികവിദ്യ പരിസ്ഥിതി കൌണ്‍സിലിന് 121 കോടി

276. മെഡിക്കല്‍ കോളേജുകള്‍ക്ക് 207 കോടി

277. ദന്തല്‍ കോളേജുകള്‍ക്ക് 34 കോടി

278. നഴ്‌സിംഗ് കോളേജുകള്‍ക്ക് 7 കോടി

279. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് 15 കോ

280. റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് 79 കോടി

281. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 38 കോടി

വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന് 15 കോടി

282. കലാ, സാംസ്‌കാരിക മേഖലയ്ക്ക് 144 കോടി

283. ആര്‍ക്കൈവല്‍ റെക്കോര്‍ഡുകളുടെ സംരക്ഷണത്തിന് 15 കോടി

284. കേരള സ്‌റ്റേറ്റ് സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയത്തിന് 17 കോടി

285. പെരളശേരിയില്‍ 10 കോടിയുടെ എ കെ ജി സ്മാരകം.

286. വയലാര്‍ സ്മൃതി മണ്ഡപത്തിനു സമീപം സ്മാരക മ്യൂസിയം സ്ഥാപിക്കുന്നതിന് 10 കോടി

 

*തദ്ദേശഭരണം*

287. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 7,000 കോടി

288. ശുചിത്വമിഷന് 85 കോടി

289. കാസര്‍ഗോഡ് പാക്കേജിന് 95 കോടി

290. വയനാട് പാക്കേജിന് 28 കോടി രൂപ വകയിരുത്തുന്നു.

291. ശബരിമല മാസ്റ്റര്‍പ്ലാനിന് 28 കോടി

292. സഹകരണ മേഖലയ്ക്ക് 155 കോടി

293. ലോക കേരള സഭയുടെയും ഗ്ലോബല്‍ കേരള ഫെസ്റ്റിവെലിന്റെ സംഘാടനത്തിനും 19 കോടി രൂപ വകയിരുത്തുന്നു.

 

295. നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ ഒരു ജോബ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനും വിദേശ തൊഴിലുടമകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനും 8 കോടി

296. നോര്‍ക്ക വെല്‍ഫെയര്‍ ഫണ്ടിന് 9 കോടി

297. പ്രവാസികളുടെ പുനരധിവാസത്തിനും നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനുംവേണ്ടി 17 കോടി

298. മൊത്തം പ്രവാസി മേഖലയ്ക്കുവേണ്ടി 80 കോടി

299. വാഹനപരിശോധന കര്‍ശനമാക്കാന്‍ ചരക്കുസേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍.

300. 2017 ജൂണ്‍ വരെ സമര്‍പ്പിച്ചിട്ടുള്ള വാറ്റ് റിട്ടേണുകളില്‍ ഭേദഗതി വരുത്തുവാന്‍ ഒരു അവസരം കൂടി

301. 2017 ജൂണ്‍വരെ സമര്‍പ്പിച്ചിട്ടുള്ള റിട്ടേണുകളില്‍ ഭേദഗതി വരുത്തുവാന്‍ അവസരം

302. അനുമാന നികുതിദായകര്‍ക്ക് ലഭിച്ച പ്രത്യേക ആംനസ്റ്റി 2018 ജൂണ്‍ 30 വരെ നീട്ടി.

303. അന്തര്‍സംസ്ഥാന വില്‍പന നടത്തുന്ന അടയ്ക്ക വ്യാപാരികള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍

304. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ നികുതി ഉയര്‍ത്തി. 400 വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 200 ശതമാനമായും 400 രൂപയ്ക്കു മുകളില്‍ വിലവരുന്നതിനു 210 ശതമാനമായും പരിഷ്‌കരിക്കുന്നു.

305. ബിയറിന്റെ നികുതി 70 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി പരിഷ്‌കരിക്കുന്നു.

306. യഥാര്‍ത്ഥ വിദേശ മദ്യത്തിന് വില കുറയും.

307. *മോട്ടോര്‍വാഹന നികുതി*

308. വ്യാജ മേല്‍വിലാസം നല്‍കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് ആംനസ്റ്റി സ്‌കീം

309. കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ അടയ്‌ക്കേണ്ടുന്ന തുക ഒടുക്കിയാല്‍ നിയമനടപടികള്‍ സര്‍ക്കാര്‍ പുനപരിശോധിക്കും. അല്ലാത്തവരുടെ വാഹനം കണ്ടുകെട്ടും.

310. ആംനസ്റ്റി ആനുകൂല്യം 2018 ഏപ്രില്‍ 30 വരെ മാത്രം

311. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും എല്‍.പി.ജി/സി.എന്‍.ജി ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളുടെയും വാര്‍ഷിക നികുതി 500 രൂപയില്‍ നിന്ന് 450/ രൂപയായി കുറയ്ക്കുന്നു

312. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഇത്തരം വാഹനങ്ങള്‍ 5 വര്‍ഷത്തേയ്ക്ക് 2,000/ എന്ന നിരക്കില്‍ നികുതി അടയ്‌ക്കേണ്ടതാണ്.

313. ഇറിക്ഷകള്‍ക്കും ഓട്ടോറിക്ഷകളുടെ നികുതി നിരക്ക്

314. 20 ടണ്ണിനു മുകളില്‍ ആര്‍എല്‍ഡബ്ല്യുയുള്ള ടിപ്പര്‍ ലോറികളുടെ െ്രെതമാസ നികുതിയില്‍ 35 ശതമാനം വര്‍ദ്ധന

315. അന്യസംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ ഉള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ കേരളത്തില്‍ ഒരു മാസത്തില്‍ കൂടുതല്‍ ഒരു വര്‍ഷം വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സമാനവിഭാഗങ്ങളിലുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തേയ്ക്ക് ഈടാക്കുന്ന ഒറ്റത്തവണ നികുതിയുടെ പതിനഞ്ചില്‍ ഒരു ഭാഗം അടയ്ക്കണം.

316. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നികുതിയടക്കാതെ കേരളത്തിലേയ്ക്ക് അനധികൃതമായി പ്രവേശിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നിലവിലുള്ള നികുതിയുടെ ഇരട്ടി നികുതിവരെ പിഴ.

317. അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തശേഷം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്ത് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നു.

318. 2014 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അഞ്ചു വര്‍ഷത്തേയ്ക്കു മാത്രം നികുതി അടച്ചിട്ടുള്ളതുമായ മോട്ടോര്‍കാബുകള്‍ക്കും ടൂറിസ്റ്റ് മോട്ടോര്‍കാബുകള്‍ക്കും ബാക്കി പത്തു വര്‍ഷത്തെ നികുതി അധികനികുതിയും പലിശയും ഒഴിവാക്കി അഞ്ചു തുല്യദ്വൈമാസ ഗഡുക്കളായി സ്വീകരിക്കുന്നതാണ്.

*രജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും*

319. പ്രമാണത്തില്‍ ഭൂമിയുടെ ന്യായവില കുറച്ചുവെച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്നതിന് സമഗ്രമായ പദ്ധതി

320. 1986 മുതല്‍ 2017, മാര്‍ച്ച് വരെ റിപ്പോര്‍ട്ട് ചെയ്ത എല്ലാ അണ്ടര്‍വാല്യുവേഷന്‍ കേസുകളും ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

321. മുദ്രവിലയില്‍ 5000 രൂപവരെ കുറവുള്ള എല്ലാ കേസുകള്‍ക്കും പൂര്‍ണ്ണ ഇളവ്

322. ബാക്കിയുള്ളവര്‍ക്ക് മുദ്രവിലയിലുണ്ടായ കുറവിന്റെ 30 ശതമാനം അടച്ചാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കാം.

323. അണ്ടര്‍ വാല്വേഷന്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ എല്ലാ ജില്ലകളിലും സെറ്റില്‍മെന്റ് കമ്മീഷന്‍

324. കേസുകള്‍ തീര്‍പ്പാക്കാത്തവരുടെമേല്‍ റവന്യു റിക്കവറി അടക്കമുള്ള കര്‍ശന നടപടികള്‍

325. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ആധാരങ്ങള്‍ക്കുള്ള മുദ്രവില നിരക്ക് പുതുക്കി. ഏറ്റവും കുറഞ്ഞ മുദ്രവില1000 രൂപ. അധികമുള്ളതിന് വില്‍പന വിലയുടെ 0.2 ശതമാനം.

326. ചിട്ടി നിയമപ്രകാരമുള്ള ആര്‍ബിട്ട്രേഷന്‍ നടപടികള്‍ക്ക് ആര്‍ബിട്ട്രേഷന്‍ തുകയടെ 2 ശതമാനം കോര്‍ട്ട് ഫീസ്.

327. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും നല്‍കിവരുന്ന സാക്ഷ്യപ്പെടുത്തിയ ആധാരപ്പകര്‍പ്പുകള്‍ക്ക് നിലവിലുളള നിരക്ക് 10 പേജ് വരെ മാത്രം. 10 പേജില്‍ കൂടുതലുള്ള ഓരോ പേജിനും 5 രൂപ നിരക്കില്‍ അധിക ഫീസ്.

328. പൊതുമരാമത്ത് പ്രവൃത്തികള്‍ക്കും മറ്റ് സേവനകരാറുകള്‍ക്കും കരാര്‍ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ മുദ്രവില

329. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന എല്ലാ പരസ്യ കരാറുകള്‍ക്കും പ്രക്ഷേപണ സംപ്രേക്ഷണ അവകാശങ്ങള്‍ക്കും 500 രൂപ നിരക്കില്‍ മുദ്രവില.

330. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ദ്ധന

331. സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് കുടുംബാംഗങ്ങള്‍ തമ്മിലുളള മുക്ത്യാറുകള്‍ക്കുള്ള ന മുദ്രവില 300 രൂപയില്‍ നിന്നും 600 രൂപയായി വര്‍ദ്ധിപ്പിക്കുന്നതാണ്.

332. പാട്ടക്കാലാവധിക്ക് മുമ്പുള്ള എല്ലാ പാട്ടഒഴിവുകുറികള്‍ക്കും 1000 രൂപ നിരക്കില്‍ മുദ്രവില . ഭൂനികുതി നിരക്കില്‍ വര്‍ദ്ധന .

 

 

[/vc_column_text][vc_widget_sidebar sidebar_id=”td-live-tweets”][/vc_column][/vc_row]

---- facebook comment plugin here -----

Latest