ദുബൈ ടൂര്‍-2018; റോഡ് സുരക്ഷയും സുഗമ ഗതാഗതവും ഉറപ്പുവരുത്തും

Posted on: February 1, 2018 7:25 pm | Last updated: February 1, 2018 at 7:25 pm

ദുബൈ: ഈ മാസം ആറു മുതല്‍ ആരംഭിക്കുന്ന ദുബൈ ടൂര്‍-2018ന്റെ ഭാഗമായി പങ്കെടുക്കുന്നവരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സുഗമമായ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി- ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ എന്‍ജി. മൈത ബിന്‍ അദിയ്യ് പറഞ്ഞു. തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍ നടക്കുന്ന ടൂര്‍ 10ന് അവസാനിക്കും. രാവിലെ 11.10 മുതല്‍ വൈകുന്നേരം 3.30 വരെയാണ് ടൂര്‍ കടന്നുപോവുക. ദുബൈയില്‍ നിന്ന് തുടങ്ങി യു എ ഇയിലെ എല്ലാ എമിറേറ്റുകളിലൂടെയുമായി 870 കിലോമീറ്ററാണ് താണ്ടുക.

ഇത്രയും വലിയൊരു പരിപാടി വിജയമാക്കിത്തീര്‍ക്കുന്നതിന് പൊതു-സ്വകാര്യ മേഖലയിലുള്ളവരുടെ പങ്കാളിത്തംകൂടി ആര്‍ ടി എ ഉറപ്പാക്കിയിട്ടുണ്ടെന്ന് ട്രാഫിക് മൂവ്‌മെന്റ് മാനേജ്‌മെന്റ് മേധാവികൂടിയായ മൈത പറഞ്ഞു. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ദുബൈ പോലീസ്, യു എ ഇ സൈകഌംഗ് ഫെഡറേഷന്‍ തുടങ്ങിയവര്‍ ആര്‍ ടി എയുമായി സഹകരിക്കും. ടൂര്‍ കടന്നുപോകുന്ന മേഖലയിലെ ഓരോ റോഡിലും 10 മിനിറ്റില്‍ കൂടുതല്‍ സമയം എടുക്കില്ല. മേഖല പിന്നിട്ടു കഴിഞ്ഞാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഗതാഗതം സാധാരണ നിലയിലേക്ക് തന്നെ മാറും.
ഒന്നാം ഘട്ടം ആറിന് ചൊവ്വാഴ്ചയാണ് ആരംഭിക്കുക. 167 കിലോമീറ്ററാണ് ആദ്യ ദിവസം. കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് സ്ട്രീറ്റില്‍ ദുബൈ സ്‌കൈ ഡൈവില്‍ നിന്ന് തുടങ്ങി പാം ജുമൈറയില്‍ അവസാനിക്കും. കടന്നുപോകുന്ന വഴി: ഉമ്മു സുഖീം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, മോട്ടോര്‍ സിറ്റിയിലെ സ്ട്രീറ്റുകള്‍, അല്‍ ഖുദ്‌റ റോഡ്, എമിറേറ്റ്‌സ് റോഡ് (ശൈഖ് ഹംദാന്‍ കോംപ്ലക്‌സ്, ഗ്ലോബല്‍ വില്ലേജ്), ജബല്‍ അലി-ലഹ്ബാബ് റോഡ്, മുഹമ്മദ് ബിന്‍ സായിദ് റോഡ്, ജഫ്‌സ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ് ദിശയിലേക്കുള്ള ജബല്‍ അലി തുറമുഖത്തെ സ്ട്രീറ്റുകള്‍, കറന്‍ അല്‍ സബ്ഖ സ്ട്രീറ്റ്, അല്‍ വൊറൂദ് സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, അല്‍ ഖമീല സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, ഹിസ്സ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡിലെ സര്‍വീസ് റോഡുകള്‍- തുടര്‍ന്ന് പാം ജുമൈറയില്‍ സമാപിക്കും.
ഈ സമയം റോഡ് യാത്രക്കാര്‍ ഇതര വഴികളിലൂടെ സഞ്ചരിക്കണമെന്ന് ആര്‍ ടി എ അധികൃതര്‍ അഭ്യര്‍ഥിച്ചു. ഉപയോഗിക്കേണ്ട റോഡുകള്‍: അബ്ദുല്ല ഉംറാന്‍ ബിന്‍ തറൈം സ്ട്രീറ്റ്, അല്‍ താനിയ സ്ട്രീറ്റ്, ഹിസ്സ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ യലായിസ് റോഡ്, എമിറേറ്റ്‌സ് റോഡ്, അല്‍ മനാറ സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്.
രണ്ടാംഘട്ടം ബുധനാഴ്ച 190 കിലോമീറ്ററാണ് സഞ്ചരിക്കുക. സ്‌കൈ ഡൈവില്‍ നിന്ന് തുടങ്ങി ഉമ്മു സുഖീം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടിലെ ആഭ്യന്തര റോഡുകള്‍, റാസ് അല്‍ ഖോര്‍ സ്ട്രീറ്റ്, അല്‍ അവീര്‍ റോഡ്- ഇവിടെ നിന്ന് എമിറേറ്റ്‌സ് റോഡിലൂടെ ഷാര്‍ജയിലേക്ക് തുടര്‍ന്ന് റാസ് അല്‍ ഖൈമയിലെത്തും.
ഈ സമയം റോഡ് ഉപയോക്താക്കള്‍ സമാന്തര റോഡുകളായ അബ്ദുല്ല ഉംറാന്‍ ബിന്‍ തറൈം സ്ട്രീറ്റ്, ഹിസ്സ സ്ട്രീറ്റ്, അല്‍ തനയ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ മനാമ സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ് എന്നിവ ഉപയോഗിക്കണം.
വ്യാഴാഴ്ച മൂന്നാം ഘട്ടത്തില്‍ 190 കിലോമീറ്ററാണ് ടൂര്‍. സ്‌കൈ ഡൈവില്‍ നിന്നാരംഭിച്ച് ഉമ്മു സുഖീം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, റാസ് അല്‍ ഖോര്‍ സ്ട്രീറ്റ്, ദുബൈ-അല്‍ ഐന്‍ റോഡ്, അക്കാഡമിക് സിറ്റി സ്ട്രീറ്റ്, അല്‍ അവീര്‍ റോഡ്, ഹത്ത-ഒമാന്‍ റോഡിലൂടെ ഷാര്‍ജയിലേക്ക്, ഇവിടെ നിന്ന് ഫുജൈറ.

അന്നേ ദിവസം യാത്രക്കാര്‍ അബ്ദുല്ല ഉംറാന്‍ ബിന്‍ തറൈം സ്ട്രീറ്റ്, ഹിസ്സ സ്ട്രീറ്റ്, അല്‍ തനയ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ദുബൈ-അല്‍ ഐന്‍ റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ് എന്നിവ ഉപയോഗിക്കണം.
നാലാം ഘട്ടം വെള്ളിയാഴ്ച സ്‌കൈ ഡൈവ് മുതല്‍ 172 കിലോമീറ്റര്‍ സഞ്ചരിക്കും. ഉമ്മു സുഖീം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, റാസ് അല്‍ ഖോര്‍ സ്ട്രീറ്റ്, അല്‍ അവീര്‍ റോഡ്, ഹത്ത-ഒമാന്‍ റോഡിലൂടെ ഷാര്‍ജ ഇവിടെ നിന്ന് ഫുജൈറയിലേക്ക് പോയി ഹത്തയിലെത്തും.
ഈ ദിവസം റോഡ് യാത്രക്കാര്‍ അബ്ദുല്ല ഉംറാന്‍ ബിന്‍ തറൈം സ്ട്രീറ്റ്, ഹിസ്സ സ്ട്രീറ്റ്, അല്‍ തനയ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, റാസ് അല്‍ മനാമ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളിലൂടെ പോവണം.
ശനിയാഴ്ച അഞ്ചാം ഘട്ടം 132 കിലോമീറ്ററാണ് സഞ്ചരിക്കുക. സ്‌കൈ ഡൈവിലൂടെ ഉമ്മു സുഖീം സ്ട്രീറ്റ്, അല്‍ അസായില്‍ സ്ട്രീറ്റ്, അല്‍ വഹ സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, മെയ്ദാന്‍ സ്ട്രീറ്റ്, ദുബൈ-അല്‍ ഐന്‍ റോഡ്, റാസ് അല്‍ ഖോര്‍ സ്ട്രീറ്റ്, നാദ് അല്‍ ഹമര്‍ സ്ട്രീറ്റ്, ടിപ്പോളി സ്ട്രീറ്റിലൂടെ മുശ്‌രിഫ് പാര്‍ക്, അല്‍ ഖവാനീജ് സ്ട്രീറ്റ്, അക്കാഡമിക് സിറ്റി സ്ട്രീറ്റ്, ടുനിസ് സ്ട്രീറ്റ്, അല്‍ നഹ്ദ സ്ട്രീറ്റ്, ഡമസ്‌കസ് സ്ട്രീറ്റ്, ബാഗ്ദാദ് സ്ട്രീറ്റ്, അല്‍ ഖലീജ് സ്ട്രീറ്റ്, ബനിയാസ് സ്ട്രീറ്റ്, അല്‍ മക്തൂം ബ്രിഡ്ജ്, താരീഖ് ബിന്‍ സിയാദ് സ്ട്രീറ്റ്, ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ്, അല്‍ സീഫ് സ്ട്രീറ്റ്, സ്ട്രീറ്റ് -3, അല്‍ ഫഹീദി സ്ട്രീറ്റ്, അലി ബിന്‍ അബി ത്വാലിബ് സ്ട്രീറ്റ്, അല്‍ ഗുബൈബ സ്ട്രീറ്റ്, അല്‍ ഫല സ്ട്രീറ്റ്, അല്‍ ഖലീജ് സ്ട്രീറ്റ്, അല്‍ മിന സ്ട്രീറ്റ്, ശൈഖ് റാശിദ് സ്ട്രീറ്റ്, മിന റാശിദിലെ ഇന്റേണല്‍ സ്ട്രീറ്റുകള്‍, ജുമൈറ സ്ട്രീറ്റ്, അല്‍ തനയ സ്ട്രീറ്റ്, അല്‍ വാസല്‍ സ്ട്രീറ്റ്, അല്‍ സഫ സ്ട്രീറ്റ്. ഇവിടെ നിന്ന് സിറ്റി വാക്കിലെ ഫിനിഷിംഗ് പോയിന്റിലെത്തും.

ഈ ദിവസം മറ്റു യാത്രക്കാര്‍ അബ്ദുല്ല ഉംറാന്‍ ബിന്‍ തറൈം സ്ട്രീറ്റ്, ഹിസ്സ സ്ട്രീറ്റ്, അല്‍ തനയ സ്ട്രീറ്റ്, അല്‍ സദ്ദ സ്ട്രീറ്റ്, ഊദ് മേത സ്ട്രീറ്റ്, ലത്വീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, റാസ് അല്‍ ഖോര്‍ സ്ട്രീറ്റ്, അല്‍ അവീര്‍ റോഡ്, ദുബൈ-അല്‍ ഐന്‍ റോഡ്, അല്‍ ഖൈല്‍ റോഡ്, അല്‍ വുഹൈദ സ്ട്രീറ്റ്, ഗര്‍ഹൂദ് പാലം, ശൈഖ് റാശിദ് സ്ട്രീറ്റ്, ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ്, മന്‍ഖൂല്‍ സ്ട്രീറ്റ്, അല്‍ മനാറ സ്ട്രീറ്റ്, ഉമ്മു അമാറ സ്ട്രീറ്റ് എന്നീ വഴികളില്‍ സഞ്ചരിക്കണം.
ഇത്രയും വലിയൊരു പരിപാടി വിജയിപ്പിക്കാന്‍ എല്ലാ റോഡ് ഉപയോക്താക്കളും സഹകരിക്കണമെന്ന് മൈത ബിന്‍ അദിയ്യ് അഭ്യര്‍ഥിച്ചു. ടൂര്‍ നടക്കുന്ന അഞ്ച് ദിവസങ്ങളില്‍ യാത്രക്കാര്‍ അധികൃതരുടെ മാര്‍ഗനിര്‍ദേശങ്ങളും യാത്രാ ദിശാ സൂചികകളും ശ്രദ്ധിക്കണം. സുരക്ഷിതവും സുഗമവുമായ യാത്രക്ക് ഇത് ആവശ്യമാണെന്ന് അവര്‍ വ്യക്തമാക്കി.