കര്‍ഷക ക്ഷേമത്തിന് ഊന്നല്‍; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും

Posted on: February 1, 2018 1:01 pm | Last updated: February 1, 2018 at 2:50 pm

ന്യൂഡല്‍ഹി: ബജറ്റില്‍ കര്‍ഷകര്‍ക്ക് മുന്തിയ പരിഗണന. കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്ന ഒട്ടേറെ പദ്ധതികള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നതാണ് ഇതില്‍ പ്രധാനം. ചുരുങ്ങിയത് മുടക്കുമുതലിന്റെ 50 ശതമാനമെങ്കിലും ലാഭം കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു.

എല്ലാ വിള ഇനങ്ങള്‍ക്കും മിനിമം താങ്ങുവില നിശ്ചയിക്കും. താങ്ങുവില പൊതുവിപണയിലെ വിലയേക്കാള്‍ കൂടുതല്‍ ആണെങ്കില്‍ ആ നഷ്ടം സര്‍ക്കാര്‍ വഹിക്കും. കാര്‍ഷിക നയരൂപീകരണം സ്ഥാപനവത്കരിക്കും, ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 5000 കോടി രൂപ, മുള കൃഷി പ്രോത്സാഹിപ്പിക്കും, ഉള്ളി, ഉരുളക്കിഴങ്ങ് ഉത്പാദനം കൂട്ടാന്‍ 500 കോടിയുടെ പദ്ധതി തുടങ്ങിയ പ്രഖ്യാനങ്ങളും ബജറ്റിലുണ്ട്.

42 കാര്‍ഷിക പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കാര്‍ഷിക വായ്പകള്‍ക്കായി 11,80,000 കോടി രൂപയും അനുവദിക്കും.