Connect with us

Gulf

അതിവിപുല ഇക്കോ ടൂറിസം പദ്ധതി ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു

Published

|

Last Updated

ഇക്കോ ടൂറിസം പദ്ധതി പ്രദേശമായി പ്രഖ്യാപിച്ച അല്‍ മര്‍മൂം റിസര്‍വ് ഏരിയ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ നഗരത്തിന്റെ മൊത്തം 10 ശതമാനം വരുന്ന അതി വിപുലമായ ഇക്കോ ടൂറിസം പദ്ധതി അവതരിപ്പിച്ചു. ദുബൈയിലെ പ്രസിദ്ധമായ അല്‍ മര്‍മൂം റിസര്‍വ് ഏരിയയില്‍ പ്രത്യേകമായി 20 പദ്ധതികളാണ് ഒരുക്കുന്നത്.

പത്തു ലക്ഷം ചെടികള്‍, 40 ചെറു ജലാശയങ്ങള്‍ എന്നിവ പ്രകൃതിയെ കൂടുതല്‍ സംരക്ഷിക്കുന്ന വിധത്തില്‍ ഹരിത ധവള നീലിമയാക്കും. ടൂറിസത്തോടൊപ്പം കായിക പ്രാധാന്യമുള്ള പദ്ധതികളാണ് ശൈഖ് മുഹമ്മദ് അവതരിപ്പിച്ചത്. മികച്ച ജീവിത രീതി സമ്മാനിച്ചു ജനങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം പകരുന്നതിനുള്ള ഭരണാധികാരികളുടെ ആശയങ്ങള്‍ക്ക് കരുത്തു പകരുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അറബ് ലോകത്തു തന്നെ ഏറ്റവും മികച്ചതും കൂടുതല്‍ പക്ഷി-ജന്തു ജാലങ്ങള്‍ അധിവസിക്കുന്ന മേഖലയാണ് യു എ ഇയുടേത്. മനുഷ്യര്‍ക്കെന്ന പോലെ പക്ഷികള്‍ക്കും ജന്തുക്കള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഉള്ളതാണ് ഈ ഭൂമി. ആസ്വാദനത്തിന് പ്രകൃതിയെ മികവുറ്റതാക്കുന്നതോടൊപ്പം ജീവജാലങ്ങള്‍ക്ക് ഉന്നതമായ ആവാസ വ്യവസ്ഥയാണ് ഒരുക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

 

---- facebook comment plugin here -----

Latest