മത്സരയോട്ടം: ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു

Posted on: January 11, 2018 9:30 am | Last updated: January 11, 2018 at 10:42 am
SHARE

തിരുവനന്തപുരം: വെള്ളയമ്പലത്ത് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി അജ്മല്‍ (27) ആണ് മരിച്ചത്.

മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് ബസിലിടിക്കുകയായിരുന്നുവെന്നും രണ്ട് ബൈക്കുകള്‍ തമ്മിലാണ് മത്സരയോട്ടം നടത്തിയെന്നുമാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here