ഓഖി ഫണ്ട് ദുരുപയോഗം: സര്‍ക്കാറിനെ പരിഹസിച്ച് വീണ്ടും ജേക്കബ് തോമസ്

Posted on: January 10, 2018 12:12 pm | Last updated: January 10, 2018 at 1:41 pm
SHARE

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത്. പാഠം -4, ഫണ്ട് കണക്ക് എന്ന പേരില്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം.

പോസ്റ്റ് ഇങ്ങനെ:

ജീവന്റെ വില – 25 ലക്ഷം
അല്‍പ ജീവനുകള്‍ക്ക് – 5 ലക്ഷം
അശരനരായ മാതാപിതാക്കള്‍ക്ക് – 5 ലക്ഷം
ആശ്രയമറ്റ സഹോദരിമാര്‍ക്ക് – 5 ലക്ഷം
ചികിത്സക്ക് – മൂന്ന് ലക്ഷം
കാത്തിരുപ്പ് തുടരുന്നത് – 210 കുടുംബങ്ങള്‍
ഹെലികോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് – 8 ലക്ഷം.

സര്‍ക്കാര്‍ വിരുദ്ധ നടപടികളെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ കഴിയുകയാണ് ജേക്കബ് തോമസ്.

 

LEAVE A REPLY

Please enter your comment!
Please enter your name here