മുംബൈ സെഷന്‍സ് കോടതിയില്‍ തീപ്പിടിത്തം

Posted on: January 8, 2018 11:13 am | Last updated: January 8, 2018 at 6:06 pm
SHARE

മുംബൈ: തെക്കന്‍ മുംബൈയിലുള്ള സെഷന്‍സ് കോടതിയില്‍ തീപ്പിടിത്തം. കരണ്‍വീര്‍ ബാഹുറാവു മാര്‍ഗിലുള്ള കോടതിയുടെ മൂന്നാം നിലയില്‍ ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

മുംബൈയില്‍ 20 ദിവസങ്ങള്‍ക്കിടെയുണ്ടാകുന്ന അഞ്ചാമത്തെ തീപ്പിടിത്തമാണിത്. കഴിഞ്ഞ ആഴ്ച മൊറാലിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചിരുന്നു.

ഡിസംബര്‍ 18ന് മുംബെയിലെ ഒരു ഷോപ്പിലുണ്ടായ തീപ്പിടിത്തം 12 പേരുടെ ജീവനെടുത്തു. ഡിസംബര്‍ 29ന് മുംബൈ കമല മില്‍സ് കോംപ്ലക്‌സിലുണ്ടായ വന്‍ തീപ്പിടിത്തതില്‍ 14 പേരാണ് മരിച്ചത്.