വിജയവഴിയില്‍ ബഗാന്‍

Posted on: January 8, 2018 12:28 am | Last updated: January 8, 2018 at 12:28 am
SHARE

കൊല്‍ക്കത്ത: ഐ ലീഗില്‍ മോഹന്‍ ബഗാന്‍ വിജയവഴിയില്‍ തിരിച്ചെത്തി. സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐസ്വാള്‍ എഫ് സിയെ പരാജയപ്പെടുത്തി. പുതിയ പരിശീലകനായ ശങ്കര്‍ലാല്‍ ചക്രവര്‍ത്തിയുടെ കീഴിലിറങ്ങിയ ബഗാന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ടീമിന്റെ നിറംമങ്ങിയ പ്രകടനത്തെ തുടര്‍ന്ന് സഞ്‌ജോയ് സിംഗ് രാജിവെച്ചതിനെ തുടര്‍ന്നാണ് ശങ്കര്‍ലാലിനെ നിയമിച്ചത്. 53ാം മിനുട്ടില്‍ മാസിഹ് സൈഘാനിയുടെ ഓണ്‍ഗോളില്‍ ബഗാന്‍ മുന്നിലെത്തി. 75ാം മിനുട്ടില്‍ ഡിപാന്ത ഡിക്ക രണ്ടാം ഗോള്‍ നേടി.
കഴിഞ്ഞ കളിയില്‍ ചെന്നൈ സിറ്റിക്കെതിരെ ഇറങ്ങിയ ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ശങ്കര്‍ലാല്‍ ബഗാനെ ഇറക്കിയത്. ജയത്തോടെ എട്ട് കളികളില്‍ നിന്ന് 13 പോയിന്റുമായി പോയിന്റു പട്ടികയില്‍ ബഗാന്‍ നാലാം സ്ഥാനത്തേക്ക് കയറി.
എട്ട് കളികളില്‍ നിന്ന് 17 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ഒന്നാം സ്ഥാനത്തും ഏഴ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുള്ള മിനര്‍വ പഞ്ചാബ് രണ്ടാം സ്ഥാനത്തുമാണ്. 14 പോയിന്റുമായി നരോക്ക എഫ് സിയാണ് മൂന്നാമത്.

 

LEAVE A REPLY

Please enter your comment!
Please enter your name here