തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യ 209 റണ്‍സിന് പുറത്തായി

Posted on: January 6, 2018 8:24 pm | Last updated: January 6, 2018 at 8:24 pm
SHARE

കേപ്ടൗണ്‍ : ഇന്ത്യക്കും ബാറ്റിംഗ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 209 റണ്‍സിന് പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 77 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡായി. 93 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇന്ത്യയെ എട്ടാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടുകെട്ടു തീര്‍ത്ത ഹാര്‍ദിക് പാണ്ഡ്യ-ഭുവനേശ്വര്‍ കുമാര്‍ സഖ്യമാണ് 200 കടത്തിയത്. അര്‍ഹിച്ച സെഞ്ചുറിക്ക് ഏഴു റണ്‍സകലെ ഹാര്‍ദിക് പാണ്ഡ്യ പുറത്തായി.95 പന്തുകള്‍ നേരിട്ട ഹാര്‍ദിക് 14 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് 93 റണ്‍സെടുത്തത്

വെര്‍നോണ്‍ ഫിലാന്‍ഡര്‍, കഗീസോ റബാഡ എന്നിവര്‍ മൂന്നും ഡെയ്ല്‍ സ്‌റ്റെയിന്‍, മോണി മോര്‍ക്കല്‍ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 286 റണ്‍സിന് പുറത്തായിരുന്നു.

നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ 286 റണ്‍സിന് പുറത്താക്കിയ ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു ദക്ഷിണാഫ്രിക്ക.