ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

Posted on: December 31, 2017 3:07 pm | Last updated: January 1, 2018 at 9:41 am

തിരുവനന്തപുരം: സംസ്ഥാനത്തെ ജുനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നത്തിന് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് പരിഹാരം കാണുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത്.

കൂടുതല്‍ പി.ജി സീറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ നികത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും കാര്യമായ ക്രിയാത്മകമായ ഉണ്ടാവുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.