പുരുഷന്മാരില്ലാതെ സ്ത്രീകള്‍ക്ക് ഒറ്റക്ക് ഹജ്ജിന് പോകാന്‍ അവസരമൊരുക്കും: പ്രധാനമന്ത്രി

Posted on: December 31, 2017 2:36 pm | Last updated: January 1, 2018 at 9:41 am
SHARE

ന്യൂഡല്‍ഹി: ഹജ്ജിന് പോകുന്ന മുസ്ലീം സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുരുഷന്മാരില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ കഴിയില്ലെന്നത് വിവേചനമാണെന്നും വരും വര്‍ഷം മുതല്‍ ഇതിന് മാറ്റം വരുത്തിയെന്നും 2017ലെ അവസാനത്തെ മന്‍കി ബാത്തില്‍ മോദി പറഞ്ഞു.

ഇന്ത്യയെ പോസിറ്റീവില്‍ നിന്ന് പ്രോഗ്രസീവിലേക്ക് രാജ്യത്തെ മാറ്റിയെടുക്കേണ്ട സമയമെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2017ലെ അവസാന റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയത, വര്‍ഗീയത, ഭീകരത, അഴിമതി തുടങ്ങിയവയില്‍നിന്ന് വിമുക്തമായ പുതിയ ഇന്ത്യയാകും ഇനിയുള്ളത്. ദാരിദ്ര്യത്തില്‍നിന്നും വൃത്തിഹീനതയില്‍നിന്നും വിമുക്തമായ ഇന്ത്യയും ലക്ഷ്യമാണ്. മോദി കൂട്ടിച്ചേര്‍ത്തു.

 

വരുന്ന റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. രാജ്യത്തിന് സന്തോഷം നല്‍കുന്ന സംഭവമാണിതെന്നും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ പുണ്യം പൂങ്കാവനം പദ്ധതിയെയും മോദി പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിന്റെ ശുചിത്വം സംബന്ധിച്ച നില വിലയിരുത്തുന്നതിനായി 2018ലെ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നഗര പ്രദേശങ്ങളില്‍ ശുചിത്വ പരിശോധന നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.