മമ്മുട്ടിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല: പാര്‍വതി

Posted on: December 30, 2017 6:33 pm | Last updated: December 30, 2017 at 6:33 pm
SHARE

കസബ സിനിമയെചൊല്ലിയുളള വിവാദം സജീവ ചര്‍ച്ചയാകുന്ന അവസരത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി  നടി പാര്‍വതി രംഗത്തെത്തി. മമ്മൂട്ടിയെ താന്‍ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുനന്നെന്നുമാണ് പാര്‍വതി വ്യക്തമാക്കുന്നത്.

സത്യത്തില്‍, ഞാന്‍ അദ്ദേഹത്തെ നല്ലൊരു നടന്‍ എന്നാണ് വിളിച്ചത്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. മമ്മുട്ടിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. സിനിമയില്‍ ഇന്ന് നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയെ ആണ് വിമര്‍ശിച്ചതെന്നും പാര്‍വതി പറയുന്നു.

എന്നെ ആക്രമിക്കുന്ന ആളുകള്‍ മുഴുവന്‍ റിപ്പോര്‍ട്ടും വായിച്ചിരുന്നില്ല. അവര്‍ തലക്കെട്ട് കണ്ടു എന്നെ ആക്രമിക്കാന്‍ തുടങ്ങി. സിനിമാ രംഗത്തുള്ളവര്‍ പോലും തന്നെ വിമര്‍ശിച്ചു. ആ വീഡിയോ പൂര്‍ണമായും കണ്ടിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു വിമര്‍ശം തനിക്ക്? നേരിടേണ്ടി വരുമായിരുന്നില്ലെന്നും പാര്‍വതി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.