ബാലകൃഷ്ണപ്പിള്ളയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

Posted on: December 30, 2017 1:18 pm | Last updated: December 30, 2017 at 3:14 pm

കൊച്ചി: പാര്‍ട്ടി ലയനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍.

കേരള കോണ്‍ഗ്രസ് ബിയുമായുള്ള ലയനം എന്‍സിപി യോഗത്തിന്റെ അജന്‍ഡയിലില്ല. എന്‍സിപിയിലേക്ക് വരണമോ എന്ന് കേരള കോണ്‍ഗ്രസ് ബിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.