മുത്വലാഖ് നിയമത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെങ്കിലും താന്‍ എതിര്‍ക്കുന്നു: എംഎം ഹസന്‍

Posted on: December 30, 2017 11:58 am | Last updated: December 30, 2017 at 6:25 pm

തിരുവനന്തപുരം: മുത്വലാഖ് നിയമത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെങ്കിലും താന്‍ അനുകൂലിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

ന്യൂനപക്ഷങ്ങളുടെ വിശ്വാസപ്രമാണത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഏകീകൃത സിവില്‍കോഡ് ലക്ഷ്യംവച്ചുള്ളതാണ് മുത്വലാഖ് നിയമമെന്നും ഹസ്സന്‍ പറഞ്ഞു.