Connect with us

Kerala

മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. പാലക്കാട് സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂര്‍ ഈസ്റ്റ് പോലീസിന് ലഭിച്ചത്. കുന്നംകുളം സ്വദേശി സജേഷിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പിണറായി വിജയനെ ഇന്ന് തന്നെ വധിക്കുമെന്നായിരുന്നു ഫോണില്‍ പറഞ്ഞത്. തുടര്‍ന്ന് സജേഷ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി സൈനബയുടെ പേരിലുള്ള സിമ്മില്‍ നിന്നാണ് സന്ദേശം വന്നത്. എന്നാല്‍, തന്റെ സിം ഏതാനും നാള്‍ മുമ്പ് നഷ്ടപ്പെട്ടതായി ഇവര്‍ അറിയിച്ചു. ഭീഷണി സന്ദേശം എത്തിയതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് കൂടുതല്‍ ശക്തമാക്കിയിരുന്നു.

Latest