മര്‍കസ് സമ്മേളനം: പതാകയുയര്‍ന്നു; പ്രൗഢിയോടെ

Posted on: December 29, 2017 7:16 pm | Last updated: January 4, 2018 at 5:44 pm
മര്‍കസ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന് കൊടി ഉയരുന്നതിന്റെ ഭാഗമായി നാല്‍പത് ഔഷധ ചെടികള്‍ നടുന്നു

കാരന്തൂര്‍: നാല്‍പത് ഔഷധ ചെടികള്‍ നട്ട് മര്‍കസ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന് കൊടി ഉയര്‍ന്നു. കേരളത്തിലെ പ്രമുഖ പണ്ഡിതരുടെയും സയ്യിദന്മാരുടെയും നേതൃത്വത്തിലാണ് സമ്മേളന നഗരിയിയുടെ മധ്യത്തില്‍ ഔഷധ ചെടികള്‍ നട്ടത്. മര്‍കസിന്റെ വ്യത്യസ്ത ക്യാമ്പസുകളുടെ ഹൃദയ ഭാഗത്ത് ഈ ചെടികള്‍ നട്ടുവളര്‍ത്തും.

സമ്മേളനത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് ഉച്ചക്ക് 1.30ന് പ്രധാന നഗരിയില്‍ പതാക ഉയര്‍ത്തല്‍ കര്‍മം നടന്നു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ ഒരുമിച്ച് പതാക ഉയര്‍ത്തല്‍ നിര്‍വഹിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ തക്ബീര്‍ ധ്വനികളോടെ പതാക ഉയര്‍ത്തല്‍ സംഗമത്തിന് സാക്ഷികളായി.

സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപള്ളി, സി മുഹമ്മദ് ഫൈസി, എ പി അബ്ദുല്‍ ഹകീം അസ്ഹരി, ശൈഖ് ബാസിം ഈജിപ്ത്, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, അലി ബാഖവി വട്ടോളി, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്ലത്തീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, അപ്പോളോ മൂസ ഹാജി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, ജി അബൂബക്കര്‍, പി സി ഇബ്‌റാഹീം മാസ്റ്റര്‍, സിദ്ദീഖ് ഹാജി കോവൂര്‍, സി പി ഉബൈദുല്ല സഖാഫി, ചെറുവണ്ണൂര്‍ പി പി അബൂബക്കര്‍ ഹാജി, മൂസ ഹാജി മര്‍കസ്, ഉനൈസ് മുഹമ്മദ് കല്‍പകഞ്ചേരി, കുഞ്ഞൂട്ടി മാസ്റ്റര്‍ എന്നിവര്‍ ഔഷധ ചെടികള്‍ നടുന്നതിന് നേതൃത്വം നല്‍കി.
രാത്രി ഏഴ് മണിക്ക് നടന്ന മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി.

അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സ് നാളെ

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലൈബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിന് കീഴില്‍ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സ് നാളെ മര്‍കസ് നോളജ് സിറ്റിയിലാരംഭിക്കും. മലേഷ്യന്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയുമായും (യൂനിവേഴ്‌സിറ്റി കബാംങ്‌സാന്‍ മലേഷ്യ) ഇറ്റലിയിലെ റ്റവാസുല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡയലോഗുമായും സഹകരിച്ചാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ഫറന്‍സ് ഞായറാഴ്ച വൈകുന്നേരം സമാപിക്കും.