ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ വെടിയേറ്റു മരിച്ചു

Posted on: December 29, 2017 9:35 pm | Last updated: December 30, 2017 at 10:09 am

വാഷിങ്ടന്‍: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി യുഎസില്‍ വെടിയേറ്റു മരിച്ചു. അര്‍ഷദ് വോറ (19) എന്ന വിദ്യാര്‍ഥിയാണ് യുഎസില്‍കൊല്ലപ്പെട്ടത്. ആയുധമായെത്തിയ മോഷ്ടാക്കളാണ് അര്‍ഷദിനെ വെടിവച്ചത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ചിക്കാഗോ ഡോല്‍ട്ടനിലെ ക്ലാര്‍ക്ക് ഗ്യാസ് സ്‌റ്റേഷനിലാണ് സംഭവമെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അര്‍ഷദ് കടയില്‍ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു അപ്പോഴാണ് അക്രമികള്‍ വെടിവയ്പ് നടത്തിയത്. മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 12,000 ഡോളര്‍ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്