മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

Posted on: December 29, 2017 2:37 pm | Last updated: December 29, 2017 at 2:37 pm

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണ്‍ സന്ദേശം. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാത ഫോണ്‍ കോള്‍ വന്നത്. ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സിമ്മില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് വിളിച്ചയാളോട് പോലീസ് കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയെങ്കിലും ഫോണ്‍ ഡിസ്‌കണക്ട് ചെയ്യുകയായിരുന്നു.

പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തില്‍ പിണറായി പങ്കെടുക്കുന്നതിനിടെയാണ് ഫോണ്‍ സന്ദേശം എത്തിയത്.