മുംബൈ തീപിടിത്തം: ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Posted on: December 29, 2017 10:09 am | Last updated: December 29, 2017 at 2:33 pm

മുംബൈ: സെന്‍ട്രല്‍ മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 14 പേര്‍ മരിച്ച സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദു:ഖം രേഖപ്പെടുത്തി.

സംഭവം ഏറെ ദു:ഖമുണ്ടാക്കുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ട്വീറ്റ് ചെയ്ത രാഷ്ട്രപതി അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ അഗ്‌നിശമനസേനാ വിഭാഗത്തെ അഭിനന്ദിക്കുകയും ചെയ്തു.

ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.