ആരോഗ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി

Posted on: December 28, 2017 8:30 pm | Last updated: December 28, 2017 at 8:30 pm
SHARE

തിരുവനന്തപുരം: ആരാഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ആരോഗ്യവകുപ്പ് മന്ത്രി സ്വജന പക്ഷപാതവും അഴിമതിയും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

ചികിത്സാ റീ ഇമ്പേഴ്‌സര്‍മെന്റിനായി മന്ത്രി വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഭര്‍ത്താവിന്റെ വരുമാനം മറച്ചുവെച്ചത് സ്വജനപക്ഷപാതമാണ്. റീ ഇമ്പേഴ്‌സ്‌മെന്റിന് ഖജനാവിന് നഷ്ടവും സംഭവിച്ചു. ഈ സാഹചര്യത്തില്‍ അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here