കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന് സുഷമാ സ്വരാജ്

Posted on: December 28, 2017 11:50 am | Last updated: December 29, 2017 at 10:10 am

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. കുടുംബാംഗങ്ങളുടെ വസ്ത്രം അഴിച്ചുമാറ്റിയത് ഇന്ത്യയെ അറിയിച്ചില്ല. പാകിസ്ഥാന്‍ മനുഷ്യത്വം കാട്ടിയില്ല. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഇല്ലാതെയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച വ്യാജ പ്രചാരണത്തിന് പാകിസ്ഥാന്‍ ആയുധമാക്കിയെന്നും സുഷമ പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചതായും സുഷമ കൂട്ടിച്ചേര്‍ത്തു.

കുല്‍ഭൂഷണിന് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ചത് വ്യാജ വിചാരണയിലൂടെയാണ്. വധശിക്ഷ തടയാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയമെന്ന് സുഷമ വ്യക്തമാക്കി.