കൊല്ലത്തും പത്തനംതിട്ടയിലും നേരിയ ഭൂചലനം; ആളപായമില്ല

Posted on: December 27, 2017 10:42 pm | Last updated: December 28, 2017 at 9:31 am

കൊല്ലം: കോന്നി:കൊല്ലം,പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. മൂന്നു സെക്കന്റ് നീണ്ടു നിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനം റിക്ടര്‍ സ്‌കെയില്‍ 2.2 രേഖപ്പെടുത്തി.

കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അവുഭവപ്പെട്ടത്.

വീടുകളുടെ ഓടുകള്‍ ഇളകി വീണതായും റിപ്പോര്‍ട്ടുണ്ട്. കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല.