മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ശ്രമം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് വിഎസ്

Posted on: December 27, 2017 8:50 pm | Last updated: December 28, 2017 at 12:04 am

തിരുവനന്തപുരം:മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാനുള്ള കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ ശ്രമം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. മൂന്നാറില്‍ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ ധീരമായ ഇടപെടലുകളാണ് ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്നും ഒഴിപ്പിക്കല്‍ നടപടികള്‍ ഇനിയും തുടരണമെന്നും വിഎസ് പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നിലപാടെടുത്ത ശ്രീറാം വെങ്കിട്ടരാമന് പ്രസ്‌ക്ലബില്‍ ഉമ്മാശ്ശേരി മാധവന്‍ പുരസ്‌കാരം സമര്‍പ്പിക്കവേയാണ് വിഎസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇത്രയും അഭിമാനവും സന്തോഷവും നിറഞ്ഞ സംഭവം തന്റെ ജീവിതത്തില്‍ ആദ്യമാണെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദനെ നേരില്‍ക്കാണുക എന്ന ആഗ്രഹത്തിനൊപ്പം പുരസ്‌കാരം നേടാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.