Connect with us

International

നവല്‍നിക്ക് തിര.കമ്മീഷന്‍ വിലക്ക്; പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റാകും

Published

|

Last Updated

മോസ്‌കോ: അടുത്ത വര്‍ഷം നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് യുവപ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന്റെ പേരിലാണ് നവല്‍നിക്കിനെതിരെയുള്ള നടപടി. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ 13 അംഗങ്ങളില്‍ 12 പേരും നവല്‍നിയെ വിലക്കുന്നതിന് അനുകൂലിച്ചു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും അനുയായികളോട് മാര്‍ച്ചില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുമെന്നും നവല്‍നി വിയക്തമാക്കി.

അതേസമയം എതിരാളിയായ അലക്‌സി നവല്‍നിക്ക് വിലക്കേര്‍പ്പെടുത്തിയതോടെ വഌഡിമാര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റാകും. പുടിനെതിരെ സമരങ്ങള്‍ നടത്തിയതിനാലാണ് നവല്‍നിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമര്‍ത്തി ശിക്ഷിച്ചത്. രാജ്യത്ത് ഭരണ തകര്‍ച്ചയും അഴിമതിയും പെരുകുന്നുവെന്ന് ആരോപിച്ച് പുടിനെതിരെ നവല്‍നി രംഗത്തെത്തിയിരുന്നു. അഭിഭാഷകനും സാമ്പത്തിക വിദഗ്ധനുമായ നവല്‍നിഇന്റര്‍നെറ്റിലൂടെ പുട്ടിന്‍ വിരുദ്ധ പ്രചാരണവും നടത്തിയിരുന്നു.
2018 മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന റഷ്യന്‍ തിരഞ്ഞെടുപ്പില്‍ പുടിനെതിരെ മത്സരിക്കാന്‍ നവല്‍നി എത്തിയത് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതേസമയം നവല്‍നിക്കിന്റെ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിച്ചിരുന്നെങ്കിലും അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുടിന് അനുകൂലമാണ്. വീണ്ടും അധികാരത്തിലേക്ക് വഴി തുറന്നതോടെ, റഷ്യയില്‍ ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കാലം അധികാരത്തിലിരുന്ന നേതാവാകും വഌഡിമിര്‍ പുടിന്‍.