കശ്മീരില്‍ കുപ്രസിദ്ധ ഭീകരനെ സൈന്യം വധിച്ചു

Posted on: December 26, 2017 11:16 am | Last updated: December 26, 2017 at 12:35 pm

ശ്രീനഗര്‍: ഭീകരസംഘടനയുലെ കുപ്രസിദ്ധനായ നൂര്‍ മുഹമ്മദ് കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിലാണ് ജയ്‌ഷെയുടെ ഡിവിഷനല്‍ കമാന്‍ഡറായ നൂര്‍ മുഹമ്മദ് മരിച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. നൂര്‍ മുഹമ്മദിനൊപ്പം ഒരു ഭീകരന്‍ കൂടി ഉണ്ടായിരുന്നതായാണു സൂചന. ഇയാള്‍ക്കായി സൈന്യവും പൊലീസും തിരച്ചില്‍ തുടരുകയാണ്.

 

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നു നടത്തിയ പരിശോധനയ്ക്കിടെയാണ് നൂര്‍ മുഹമ്മദ് സൈന്യത്തിനു നേരെ വെടിയുതിര്‍ത്തത്. പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. നൂര്‍ ട്രാലി എന്നറിയപ്പെടുന്ന ഈ ജയ്‌ഷെ കമാന്‍ഡര്‍ ഇന്ത്യന്‍ സേനയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ മുന്‍നിരയിലുണ്ടായിരുന്നു.

 

ഒക്ടോബറില്‍ ജയ്‌ഷെ മുഹമ്മദിന്റെ തെക്കന്‍ കശ്മീരിലെ പ്രവര്‍ത്തനങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഇയാള്‍ എത്തിയതായി നേരത്തെ സൈന്യത്തിനു വിവരം ലഭിച്ചിരുന്നു. താഴ്വരയിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കുകയായിരുന്നു ചുമതല