Connect with us

National

അവസാന ട്വന്റി20; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

Published

|

Last Updated

മുംബൈ: ട്വന്റി20 പരമ്പര നേടിക്കഴിഞ്ഞു. ഇനി തൂത്തുവാരാനുള്ള കളിയാണ്. പരമ്പരയിലെ അവസാന മത്സരം നടക്കുന്നത് മുംബൈയിലാണ്. കിടിലന്‍ ഫോമില്‍ നില്‍ക്കുന്ന നായകന്‍ രോഹിത് ശര്‍മയുടെ ഹോം ഗ്രൗണ്ട്. അതുകൊണ്ടു തന്നെ ലങ്കക്കാരുടെ ഉള്ളില്‍ ഭയപ്പാടുണ്ടാകും.

ഏകദിനത്തില്‍ മൂന്നാം ഡബിള്‍ സെഞ്ച്വറിയും ടി20യില്‍ 35 പന്തില്‍ സെഞ്ച്വറിയും നേടിയ രോഹിത് ശര്‍മ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. കട്ടക്കില്‍ 93 റണ്‍സിനും ഇന്‍ഡോറില്‍ 88 റണ്‍സിനും ഇന്ത്യയോട് തകര്‍ന്നടിഞ്ഞ ലങ്ക പരമ്പരയിലെ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടിത്തോളം ഓരോ ജയവും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായുള്ള ആത്മവിശ്വാസം സംഭരിക്കലാണ്. എന്നാല്‍, ഈ പരമ്പര വിജയങ്ങളൊന്നും തന്നെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിക്കാനുള്ള തയ്യാറെടുപ്പായി മാറില്ല. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും തീര്‍ത്തും ഏകപക്ഷീയമായാണ് ഇന്ത്യ ജയിച്ചു കയറിയത്.

ഇന്ത്യയുടെ ലൈനപ്പില്‍ ചെറിയ മാറ്റത്തിന് സാധ്യതയുണ്ട്. ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പം പരിചയ സമ്പന്നനായ മഹേന്ദ്ര സിംഗ് ധോണിയും ഉള്‍പ്പെടുന്ന ലൈനപ്പിലേക്ക് ബേസില്‍ തമ്പി, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ എന്നിവരെ പരിഗണിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്.

രാഹുല്‍ രണ്ട് അര്‍ധസെഞ്ച്വറികളുമായി ഫോമിലാണ്. ശ്രേയസ് അയ്യറാകട്ടെ ആദ്യ കളിയില്‍ സ്‌കോര്‍ ചെയ്തു. രണ്ടാം കളിയില്‍ മങ്ങി.

കൂറ്റനടികളോടെ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിക്കുമെന്ന് അയ്യര്‍ തെളിയിക്കേണ്ടതുണ്ട്. ധോണി ടോപ് ഓര്‍ഡറിലാകും കളിക്കുക. സ്പിന്നര്‍മാരായ യുവേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ഫോമിലാണ്.
ശ്രീലങ്കയുടെ ഏഞ്ചലോ മാത്യൂസ് ഇന്ന് കളിക്കില്ല. പരുക്കാണ് കാരണം. 37 പന്തില്‍ 77 റണ്‍സടിച്ച് ഇന്‍ഡോറില്‍ രോഹിതിന്റെ ഇന്നിംഗ്‌സിന് മറുപടി നല്‍കിയ കുശാല്‍ പെരേര ലങ്കക്ക് പ്രതീക്ഷ നല്‍കുന്നു.
വാംഖഡെയിലും റണ്ണൊഴുകും. 190 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ട് ഇവിടെ.

ഇന്ത്യ : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംമ്‌റ, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി, ജയദേവ് ഉനാദ്കാത്.

ശ്രീലങ്ക: തിസര പെരേര (ക്യാപ്റ്റന്‍), ഉപുല്‍ തരംഗ, ഏഞ്ചലോ മാത്യൂസ്, കുശാല്‍ ജനിത് പെരേര, ധനുഷ്‌ക ഗുണതിലക, നിരോഷന്‍ ഡിക്വെല, അസെല ഗുണരത്‌നെ, സദീര സമരവിക്രമ, ദാസുന്‍ ഷനക, ചതുരംഗ ഡി സില്‍വ, സചിത് പതിരന, ധനഞ്ജയ ഡി സില്‍വ, നുവാന്‍ പ്രദീപ്, വിശ്വ ഫെര്‍നാന്‍ഡോ, ദുശ്മന്ത ചമീര.

 

---- facebook comment plugin here -----

Latest