പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ല; കെഎസ്ആര്‍ടിസി രണ്ട് ഡിപ്പോകള്‍ പണയം വെച്ചു

Posted on: December 22, 2017 3:24 pm | Last updated: December 22, 2017 at 3:24 pm

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി രണ്ട് ഡിപ്പോകള്‍ സഹകരണ ബേങ്കില്‍ പണയം വെച്ചു. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണം കണ്ടെത്താന്‍ ഏറ്റുമാനൂര്‍, കായംകുളം ഡിപ്പോകളാണ് കൊല്ലം സഹകരണ ബേങ്കില്‍ 50 കോടി രൂപയ്ക്ക് പണയം വച്ചത്.

നാലുമാസത്തെ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഡിപ്പോ പണയം വച്ച് പണം കണ്ടെത്തിയത്. സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ 12 ശതമാനം പലിശനിരക്കിലാണ് വായ്പയെടുത്തതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

ഏതാനും വര്‍ഷങ്ങളായി ഡിപ്പോകളും മറ്റു വസ്തുക്കളും പണയം വെച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. എകദേശം 1300 കോടി രൂപയാണ് ഈയിനത്തില്‍ ബേങ്കില്‍ നിന്ന വായ്പയായി എടുത്തിട്ടുള്ളത്.