ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

Posted on: December 22, 2017 3:02 pm | Last updated: December 22, 2017 at 7:42 pm

തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തും. ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുക.

കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സന്ദര്‍ശനത്തിന് ശേഷമാകും തീരുമാനിക്കുക. നേരത്തെ 7340 കോടിയുടെ സമഗ്ര പാക്കേജും അടിയന്തര സഹായമായി 422 കോടി രൂപയും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.