മറ്റു സംസ്ഥാനങ്ങളെപോലെ കേരളത്തിലും ബിജെപി വിജയിക്കണം: മോദി

Posted on: December 19, 2017 10:10 pm | Last updated: December 19, 2017 at 10:10 pm

തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളില്‍ ബി ജെ പി തുടര്‍ന്ന് കൊണ്ടിരിക്കുന്ന വിജയം കേരളത്തിലും ആവര്‍ത്തിക്കണമെന്ന് നരേന്ദ്ര മോദി. ബി ജെ പി സംസ്ഥാന ഭാരവാഹികളുടെയും മോര്‍ച്ച പ്രസിഡന്റുമാരുടെയും യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കണം. വിവിധ മോര്‍ച്ചകളെ പോലെ ഇതിന് വേണ്ടി മുകള്‍ തലം മുതല്‍ താഴോട്ട് പ്രത്യേക സംഘങ്ങള്‍ ഉണ്ടാക്കണം. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടണം. കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരും.കന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ , ഒ രാജഗോപാല്‍ എം എല്‍ എ വി മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.