Connect with us

National

ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിന്‍ പാളം തെറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്തുമസ് ദിനത്തില്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിന്‍ പാളം തെറ്റി. നിയന്ത്രണം നഷ്ടമായ ട്രെയിന്‍ സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

െ്രെഡവര്‍ ആവശ്യമില്ലാത്ത പുതിയ കോച്ചുകളുടെ പരീക്ഷണ ഓട്ടമാണ് കല്‍ക്കാജി മന്ദിര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈനില്‍ നടന്നത്. എന്നാല്‍ ട്രെയിന്‍ കാളിന്ദി കുഞ്ജ് മെട്രോ ഡിപ്പോയ്ക്കുള്ളില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ട്രെയിനിലെ സ്വയം പ്രവര്‍ത്തിക്കുന്ന ബ്രേംക്കിംഗ് സംവിധാനത്തില്‍ വന്ന തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തില്‍ രണ്ട് ബോഗികള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അപകടത്തിന്റെ സാഹചര്യത്തില്‍ ഉദ്ഘാടനം നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് അധികൃതര്‍ വിശദീകരിച്ചു. കഴിഞ്ഞ മാസം സുരക്ഷാ അനുമതി ലഭിച്ച ഈ പാത നോയിഡയും തെക്കന്‍ ഡല്‍ഹിയും തമ്മിലുള്ള ദൂരം കുറയ്ക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.