Connect with us

National

പുതിയ നോട്ടുകള്‍ അടിക്കാന്‍ സര്‍ക്കാര്‍ ചിലവഴിച്ചത് 5000 കോടിരൂപ

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധത്തിനു ശേഷം പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചിലവഴിച്ചത് 5000 കോടിയോളം രൂപ. അഞ്ഞൂറിന്റെ 1695.7 കോടി നോട്ടുകളാണ് അച്ചടിച്ചതെന്ന് ധനവകുപ്പ് സഹമന്ത്രി പി രാധാകൃഷ്ണന്‍ എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ ലോകസഭയെ അറിയിച്ചു. ഇതിനായി 4968.84 കോടി രൂപ ചിലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

രണ്ടായിരത്തിന്റെ 365.4 കോടി നോട്ടുകള്‍ അച്ചടിക്കുന്നതിനായി 1293.6 കോടി രൂപ ചിലവഴിച്ചന്നും മന്ത്രി അറിയിച്ചു. 178 കോടി പുത്തന്‍ 200 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാരിന് ചിലവായത് 522.83 കോടിയാണ്. 2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്.

Latest