മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം: ലോക്‌സഭ ഇന്നും പ്രക്ഷുബ്ധമായി

Posted on: December 19, 2017 12:29 pm | Last updated: December 19, 2017 at 1:34 pm

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ ലോക്‌സഭ ഇന്നും പ്രക്ഷുബ്ധമായി.

ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവച്ചു. പ്രധാനമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം ബഹളംവെക്കുകയും മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.