മൈക്രോ ജല വൈദ്യുതി പദ്ധതി മീന്‍വല്ലത്ത് വരുന്നു

Posted on: December 18, 2017 11:36 pm | Last updated: December 18, 2017 at 11:36 pm
SHARE

പാലക്കാട്: സംസ്ഥാനത്തെ രണ്ടാമത്തെ മൈക്രോ (സൂക്ഷ്മ) ജലവൈദ്യുതപദ്ധതി കരിമ്പ ഗ്രാമപ്പഞ്ചായത്തിലെ മീന്‍വല്ലത്ത് നടപ്പാക്കും. പാലക്കാട് ജില്ലാപഞ്ചായത്താണ്.. 40 കിലോവാട്ട് ശേഷിയുള്ള മൈക്രോപദ്ധതി ഒരുക്കുന്നത്. 2014ല്‍ ഇവിടെ മൂ് മെഗാവാട്ട് വൈദ്യുതപദ്ധതി ആരംിച്ചിരുന്നു. പെരിങ്ങല്‍ക്കുത്തില്‍ 2016 ജനുവരിയില്‍ കെ എസ് ഇ ബി ആരംഭിച്ച 11 കിലോവാട്ട് പദ്ധതിക്കുശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു മൈക്രോ ജലവൈദ്യുതപദ്ധതി വരുന്നത്.

ഉയര്‍ന്നപ്രദേശത്തുനിുള്ള സ്വാഭാവിക നീരൊഴുക്കിന്റെ (ടെയ്ല്‍ റേസ് ജലം) ശക്തിയില്‍ ആര്‍ക്കിമെഡസ് സ്‌ക്രൂ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചാണ് മൈക്രോപദ്ധതിയില്‍ വൈദ്യുതി ഉദ്പാദനം. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ സ്ഥാപിക്കുതിന് വന്‍ ചെലവുവരുിടത്താണ് മൈക്രോപദ്ധതിയുടെ പ്രാധാന്യമേറുന്നത്.
ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള പാലക്കാട് സ്‌മോള്‍ ഹൈഡ്രോ കമ്പനിയാണ് മീന്‍വല്ലത്ത് പദ്ധതി നടപ്പാക്കുത്. സര്‍ക്കാര്‍ അനുമതിലഭിച്ച പദ്ധതിയുടെ നിര്‍മാണം വൈകാതെ ആരംഭിക്കും. മൈക്രോ പദ്ധതിയൊല്‍ സൂര്യപ്രകാശം, കാറ്റ്, ജലശക്തി എിവയുടെ സഹായത്തോടെ അഞ്ച് മുതല്‍ 100 കിലോവാട്ട്‌വരെ വൈദ്യുതി ഉത്പാദിപ്പിക്കു കേന്ദ്രങ്ങളാണ് മൈക്രോ നിലയങ്ങള്‍. ചെറിയ ജനറേറ്ററും ഇത് പ്രവര്‍ത്തിപ്പിക്കു ടര്‍ബൈനുമാണ് പ്രധാനഭാഗങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടര്‍ബൈനാണ് മീന്‍വല്ലത്ത് സ്ഥാപിക്കുത്.

വെള്ളം ശക്തിയില്‍ ഒഴുകുന്നഭാഗത്ത് ടര്‍ബൈന്‍ ഘടിപ്പിക്കും. ടര്‍ബൈന് ണ് ഉത്പാദനം. നീരൊഴുക്കിന്റെ ശക്തി കൂടുതിനനുസരിച്ച് ഉത്പാദിപ്പിക്കു ന്നവൈദ്യുതിയുടെ തോതും കൂടും. പ്രധാന പദ്ധതിയുടെ 0.09 ശതമാനം സ്ഥലം മാത്രമേ മൈക്രോ പദ്ധതിക്ക് ആവശ്യമുള്ളൂ.

ചെലവ് പരമാവധി 90 ലക്ഷം രൂപയും. പ്രതിദിനം 40 കിലോവാട്ട് ഉത്പാദനത്തിലൂടെ 40 വീടുകളുടെ വൈദ്യുതി ആവശ്യം നിറവേറ്റാനാവും. കേരളത്തിലെ ഭൂരിഭാഗം ചെറുകിട ജലവൈദ്യുത പദ്ധതികളോടുമനുബന്ധിച്ച് മൈക്രോ പദ്ധതികള്‍ക്ക് അനുകൂല സാഹചര്യമുണ്ട്.

സര്‍ക്കാര്‍ നടപടിയുണ്ടായാല്‍ 800 മെഗാവാട്ട് അധികവൈദ്യുതി ഇത്തരം പദ്ധതികളിലൂടെ ഉത്പാദിപ്പിക്കാനാവുമെ് പാലക്കാട് സ്മാള്‍ ഹൈഡ്രോ കമ്പനി ചീഫ് എന്‍ജിനീയര്‍ ഇ സി പത്മരാജന്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here