Connect with us

International

40 ഓളം റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ ചുട്ടുചാമ്പലാക്കി

Published

|

Last Updated

ന്യൂയോര്‍ക്ക്: ബംഗ്ലാദേശില്‍ നിന്ന് റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചുവിളിക്കാന്‍ മ്യാന്മര്‍ ശ്രമിക്കുന്നതിനിടെ റാഖിനെയില്‍ നിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. റോഹിംഗ്യന്‍ ഗ്രമങ്ങള്‍ ഇപ്പോഴും തീവെച്ച് നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന കണ്ടെത്തലാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വൃത്തങ്ങള്‍ അറിയിച്ചത്. ഒക്ടോബറിലും നവംബറിലും മാത്രമായി 40 ഓളം ഗ്രാമങ്ങള്‍ കത്തിച്ചതിന്റെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കെട്ടിടങ്ങളും വീടുകളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നുവെന്നും ആഗസ്റ്റ് മുതല്‍ റാഖിനെയില്‍ 354 ഗ്രാമങ്ങള്‍ സൈന്യവും ബുദ്ധസന്യാസികള്‍ നേതൃത്വം വഹിക്കുന്ന വര്‍ഗീയ വാദികളും ചേര്‍ന്ന് തീവെച്ച് നശിപ്പിച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വൃത്തങ്ങള്‍ അറിയിച്ചു.

 

ആഗസ്റ്റില്‍ ആരംഭിച്ച മ്യാന്മര്‍ സൈന്യത്തിന്റെ വംശഹത്യ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും വ്യാപകമായി സൈന്യം ബലാത്സംഗം ചെയ്യുന്നുണ്ടെന്നും ഒരുമാസത്തിനിടെ നാലായിരത്തോളം പേരെ കൊന്നൊടുക്കിയതായും സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 

Latest