Gulf
'ആ ദിയാ ധനം എനിക്കുവേണ്ട'

ദുബൈ: എട്ടു വയസ്സുകാരന്‍ ഉബൈദ അല്‍ അക്രബാവി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ഉബൈദയുടെ പിതാവ് ആറ് ലക്ഷം ദിര്‍ഹം ദിയാ ധനം വാഗ്ദാനം നിരസിച്ചു. ജോര്‍ദ്ദാന്‍കാരനായ പ്രതിയുടെ ബന്ധുക്കളും അടുപ്പക്കാരുമാണ് തന്നെ സമീപിച്ചതെന്ന് ഇബ്രാഹിം അല്‍ അക്രബാവി പറഞ്ഞു. ഞാന്‍ ആ പണം വാങ്ങിയാല്‍ എന്റെ മരിച്ചുപോയ മകനെ വില്‍ക്കുന്നതിന് തുല്യമാകുമെന്നു ഇബ്രാഹിം പറഞ്ഞു.
നാട്ടില്‍ വെച്ച് 1.2 ലക്ഷം ജോര്‍ദാന്‍ ഡോളര്‍ ചെക്ക് അവര്‍ എന്റെ നേരെ നീട്ടി. ഞാന്‍ അത് അവരുടെ മുന്നില്‍ വെച്ച് കീറിയെറിഞ്ഞു. -ഇബ്രാഹിം പറഞ്ഞു. 2016 മെയ് 20 നാണ് കേസിനാസ്പദമായ സംഭവം ഷാര്‍ജയില്‍ നിന്ന് കാണാതായ ഉബൈദയെ കൊല്ലപ്പെട്ട നിലയില്‍ ദുബൈ വര്‍ക്കയില്‍ കണ്ടെത്തുകയായിരുന്നു. ജോര്‍ദാന്‍ കാരനായ നിദാല്‍ ഈസ അബ്ദുല്ലയാണ് പ്രതി. അബ്ദുല്ലയെ കോടതി തൂക്കിലേറ്റി. ജോര്‍ദാനില്‍ ഇതിന്റെ പ്രതികാരം ഇല്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു ദിയാധന വാഗ്ദാനം.