ഗുജറാത്തില്‍ ബിജെപിയുടെത് ധാര്‍മികമായ പരാജയമെന്ന് മമതാ ബാനര്‍ജി

Posted on: December 18, 2017 7:40 pm | Last updated: December 18, 2017 at 7:40 pm

കൊല്‍ക്കത്ത:തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ഗുജറാത്തില്‍ ബി.ജെ.പി നേരിട്ടത് ധാര്‍മികമായ പരാജയമായിരുന്നെന്ന് മമതാ ബാനര്‍ജി. ഫലത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഏകദേശം ഒരുപോലെയുള്ള വിധി സമ്മാനിച്ചതില്‍ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മമതാ കൂട്ടിച്ചേര്‍ത്തു. വിധി താല്‍ക്കാലികവും മുഖം രക്ഷിക്കാനുള്ളതുമാണ്. ഗുജറാത്ത് തങ്ങളുടെ ആശങ്കയ്ക്കും ക്രൂരതയ്ക്കും നീതി കേടിനുമെതിരെ വോട്ട് ചെയ്തുവെന്നും മമത പറഞ്ഞു.

ഭരണം ബിജെപ്പി ഉറപ്പിച്ചെങ്കിലും കോണ്‍ഗ്രസ് കാഴ്ച വച്ച അപ്രതീക്ഷിത മുന്നേറ്റത്തില്‍ ബി.ജെ.പി ആശങ്കയിലാണ്. ഇതു സംബന്ധിച്ച് പാര്‍ട്ടി വിശകലനം നടത്തുമെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയ്വര്‍ഗിയ നേരത്തെ വ്യക്തമാക്കിയിരുന്നു.