വോട്ടിങ് യന്ത്രത്തില്‍ തിരിമറി കാട്ടി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍ : ഹാര്‍ദിക്

Posted on: December 18, 2017 5:29 pm | Last updated: December 19, 2017 at 12:13 pm

അഹമ്മദാബാദ് : ഗുജറാത്തില്‍ ബിജെപി ഭരണം പിടിച്ചതിനു പിന്നില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നെന്ന ആരോപണം ആവര്‍ത്തിച്ച് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. സൂറത്ത്, രാജ്‌കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വോട്ടിങ് യന്ത്രത്തിലെ തിരിമറിയെന്നും ഹാര്‍ദിക് ആരോപിച്ചു. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താതെ ഗുജറാത്തില്‍ ബിജെപിക്കു ജയിക്കാനാകില്ലെന്ന് പട്ടേല്‍ കഴിഞ്ഞ ദിവസവും അവകാശപ്പെട്ടിരുന്നു.

അനീതിക്കെതിരെ ഇനിയും പോരാട്ടം തുടരും. വലിയ സുരക്ഷാ സംവിധാനങ്ങളുള്ള എടിഎം മെഷീനുകളില്‍ വരെ തിരിമറി നടത്താമെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലും ഇതു സാധ്യമല്ലേ എന്നായിരുന്നു ഹര്‍ദികിന്റെ ചോദ്യം. വോട്ടിങ് യന്ത്രത്തില്‍ തിരിമറി കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിക്ക് എന്റെ അഭിനന്ദനങ്ങള്‍ ഹാര്‍ദിക് പറഞ്ഞു.