അന്ധേരിയില്‍ കടക്ക് തീപ്പിടിച്ച് 12 തൊഴിലാളികള്‍ മരിച്ചു

Posted on: December 18, 2017 10:43 am | Last updated: December 18, 2017 at 11:48 am

മുംബൈ: അന്ധേരിയില്‍ കടക്ക് തീപ്പിടിച്ച് 12 തൊഴിലാളികള്‍ മരിച്ചു. സാകി നകയിലെ കടയില്‍ ഇന്ന് പുലര്‍ച്ചെ 4.15ഓടെയാണ് തീപ്പിടിത്തമുണ്ടായത്.

പതിനഞ്ചോളം തൊഴിലാളികളാണ് ഷോപ്പിലുണ്ടായിരുന്നത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.