പാക്കിസ്ഥാനില്‍ സ്‌ഫോടനം; അഞ്ച് മരണം

Posted on: December 17, 2017 3:25 pm | Last updated: December 17, 2017 at 3:25 pm

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ക്വട്ടയില്‍ ബോംബാക്രമണത്തിലും വെടിവെപ്പിലും അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. ക്വട്ട സര്‍ഗൂണ്‍ റോഡിലെ ബേതല്‍ മെമ്മോറിയല്‍ ചര്‍ച്ചിലാണ് സംഭവം.

അപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രിയിലേക്ക് മാറ്റി. നാല് മൃതദേഹങ്ങളും പരിക്കേറ്റ 20 ഓളം പേരും ആശുപത്രിയില്‍ ഉണ്ടെന്ന് അധികൃതര്‍ സ്ഥീരീകരിച്ചു.

നഗരത്തിലെ ഏറ്റവും സുരക്ഷയുള്ള പ്രദേശത്തെ ചര്‍ച്ചിലാണ് ആക്രമണം നടന്നത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശം വളഞ്ഞിരിക്കുകയാണ്. ചര്‍ച്ചില്‍ പ്രാര്‍ഥന നടക്കുന്ന സമയത്ത് രണ്ട് ചാവേറുകള്‍ ആക്രമിച്ചുവെന്നാണ് കരുതുന്നത്. അക്രമ സമയത്ത് 400ഓളം വിശ്വാസികള്‍ ചര്‍ച്ചിലുണ്ടായിരുന്നു. സ്‌ഫോടനത്തിനു ശേഷം വെടിവെപ്പുമുണ്ടയെന്നാണ് പ്രാഥമിക നിഗമനം.