രാജ്യത്തിന്റെ എല്ലാ കാര്യങ്ങളും ഒരാള്‍ തീരുമാനിക്കുന്ന സ്ഥിയാണിപ്പോഴുള്ളതെന്ന് രാഹുല്‍ഗാന്ധി

Posted on: December 16, 2017 12:14 pm | Last updated: December 16, 2017 at 11:50 pm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എല്ലാ കാര്യങ്ങളും ഒരാള്‍ തീരുമാനിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.അനുഭവ സമ്പത്തും ശാസ്ത്രീയ വശങ്ങളും പരിശോധിക്കുന്നില്ലെന്നും മോദിഭരണം രാജ്യത്തെ മധ്യകാല യുഗത്തിലേക്ക് കൊണ്ടുപോയെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ 17ാംമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നു. ജനങ്ങളെ ചിതറിക്കാനാണ് സര്‍ക്കാരിന്റെ നയങ്ങള്‍. രാജ്യമെങ്ങും അക്രമത്തിന്റെ തീപ്പൊരി വിതറാനാണ് ബിജെപിയുടെ ശ്രമം. കാലുഷ്യത്തിന്റെ രാഷ്ട്രീയത്തിനെതിരെ പോരാടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.