ഇന്ത്യയിലെ ജയിലുകള്‍ സുരക്ഷിതമല്ലെന്ന് മല്യ

Posted on: December 16, 2017 7:50 am | Last updated: December 15, 2017 at 11:51 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും ഉണ്ടാകുമെന്നും അവിടെ തനിക്ക് സുരക്ഷയുണ്ടാകില്ലെന്നും മദ്യ വ്യവസായി വിജയ് മല്യയുടെ പരാതി. ബ്രിട്ടനിലെ കോടതിയില്‍ നല്‍കിയ ഹരജിയിലാണ് മല്യ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയിലെ ജയിലുകള്‍ ആള്‍ത്തിരക്കേറിയതും വൃത്തിയില്ലാത്തതുമാണെന്നും മല്യ പരാതിയില്‍ പറഞ്ഞു. ഇന്ത്യയിലെ ആര്‍തര്‍ റോഡ് ജയില്‍, ആലിപുര്‍ ജയില്‍, പുഴാല്‍ ജയില്‍ എന്നിവിടങ്ങളിലെ ദയനീയാവസ്ഥായാണ് ബ്രിട്ടനിലെ ജയില്‍ വിദഗ്ധന്‍ ഡോ.അലന്‍ മിച്ചലിനെ ഹാജരാക്കി മല്യ വിശദീകരിച്ചത്.

ഇന്ത്യന്‍ ബേങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയതാണ് മല്യ.
കേസില്‍ മല്യയെ വിട്ടുനല്‍കാന്‍ ഇന്ത്യ നല്‍കിയ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് മല്യ ഹരജി നല്‍കിയത്.
മല്യ കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്‌നങ്ങളും അനുഭവിക്കുന്ന ആളാണ്. മുംബെയിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 3000 തടവുകാരെങ്കിലുമുണ്ട്. എന്നാല്‍ അവരെ പരിചരിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. അതേ അവസരത്തില്‍ ബ്രിട്ടനിലെ പ്രധാന ജയിലുകളിലെല്ലാം 12 മുഴുവന്‍ സമയ ഡോക്ടര്‍മാരും 60 നേഴ്‌സുമാരുമുണ്ടെന്നും മല്യ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസില്‍ ജനുവരി 10 ന് കോടതി അന്തിമ വാദം കേള്‍ക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here